തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ട സമരവുമായി മുന്നോട്ടുപോകാന്‍ ഇന്നുചേര്‍ന്ന എല്‍.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. ആഗോളതലത്തില്‍ നിരോധനം വന്നിട്ടും ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാട് ആത്മാര്‍ത്ഥതയില്ലാത്തതാണെന്നു യോഗം കുറ്റപ്പെടുത്തി.

കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം നടപ്പിലാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാനും ഇടതുമുന്നണി യോഗം തീരുമാനിച്ചു.