തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഭരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് എല്‍.ഡി.എഫ് സബ്കമ്മിറ്റിക്ക് രൂപം നല്‍കി. കോടിയേരി ബാലകൃഷ്ണന്‍ കണ്‍വീനറായും സി.ദിവാകരന്‍, വി.പി രാമകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളായുമുള്ള കമ്മിറ്റിക്കാണ് ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗം രൂപം നല്‍കിയത്. പി.എസ്.സി നിയമനവിവാദം യോഗം ചര്‍ച്ച ചെയ്തില്ല.

തദ്ദേശസ്വയംഭര തെരഞ്ഞെടുപ്പിലെ പരാജയകാരണം യോഗം വിലയിരുത്തി. സാമുദായിക ധ്രൂവീകരണമാണ് പരാജയകാരണമെന്ന് നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. തദ്ദേശഭരണ തെരഞ്ഞെടുപ്പിനു ശേഷം ചേരുന്ന ആദ്യ എല്‍.ഡി.ഫ് യോഗമാണ് ഇന്ന് നടന്നത്. സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും തിരഞ്ഞെടുപ്പില്‍ മുന്നണിക്കുണ്ടായ പരാജയവും യോഗം ചര്‍ച്ച ചെയ്തു.

Subscribe Us: