കോട്ടയം: പൂഞ്ഞാറില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി ജോര്‍ജ്.ജെ.മാത്യുവിന് പിന്തുണ നല്‍കാനുള്ള തീരുമാനം എല്‍.ഡി.എഫ് പിന്‍വലിച്ചേക്കുമെന്ന് സൂചന. താന്‍ എന്നും കോണ്‍ഗ്രസുകാരനായിരിക്കുമെന്ന ജോര്‍ജ്.ജെ.മാത്യുവിന്റെ പ്രസ്താവനയാണ് പിന്തുണ പിന്‍വലിക്കാന്‍ കാരണമായി എല്‍.ഡി.എഫ് പറയുന്നത്.

അല്‍ഫോണ്‍സ് കണ്ണന്താനത്തെ പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു എല്‍.ഡി.എഫ് തീരുമാനം. എന്നാല്‍ സ്ഥാനാര്‍ത്ഥിയാവാനുള്ള തീരുമാനം അല്‍ഫോണ്‍സ് കണ്ണന്താനം പിന്‍വലിച്ചതോടെ ജോര്‍ജ്.ജെ. മാത്യുവിനെ പിന്തുണയ്ക്കാന്‍ എല്‍.ഡി.എഫ് തീരുമാനിക്കുകയായിരുന്നു.