തിരുവനന്തപുരം: എല്‍.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്ക്. വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന മുഖവുരയോടെയാണ് പ്രകടന പത്രിക തുടങ്ങുന്നത്. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് പത്രിക പരിചയപ്പെടുത്തിയത്. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പത്രിക ഉദ്ഘാടനം ചെയ്തു.

എ.കെ.ജി സെന്ററില്‍ നടന്ന ചടങ്ങില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ഘടകകഷികളിലെ പ്രമുഖര്‍ പങ്കെടുത്തു.

പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍

1.ആറ് മാസംകൊണ്ട് എല്ലാ വീടുകളിലും വെളിച്ചം
2.എല്ലാവര്‍ക്കും രണ്ട് രൂപയ്ക്ക് അരി നല്‍കും.
3.നെല്‍കൃഷിയ്ക്കായി ഹരിതശ്രീ പദ്ധതി.
4.വികസനം, ക്ഷേമം, സാമൂഹിക നീതി എന്നിവ ഉറപ്പുവരുത്തും.
5.മൂന്നോക്കവിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം.
6.പൊതുവിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും.
7.അഴിമതി തുടച്ചുനീക്കും.
8.വാര്‍ധക്യകാല പെന്‍ഷന്‍ 1000 രൂ പയാക്കും.
9.ഭൂമി ഏറ്റെടുക്കുമ്പോള്‍ ന്യായമായ വില നല്‍കും.
10. 40,000 കോടിയുടെ റോഡ് നിര്‍മ്മാണ പദ്ധതി.
11.പ്രാദേശിക ടെലവിഷന്‍ ചാനലുകളെ പ്രോത്സാഹിപ്പിക്കും.