Categories

വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ പരാതി

vk ibrahim kunjuകൊച്ചി: മാധ്യമങ്ങളില്‍ പരസ്യം നല്‍കിയെന്നാരോപിച്ച് കളമശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എല്‍.ഡി.എഫാണ് പരാതി നല്‍കിയത്.

ഇന്നിറങ്ങിയ മനോരമ, മാതൃഭൂമി പത്രങ്ങളിലാണ് തനിക്ക് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ട് ഇബ്രാഹീം കുഞ്ഞ് പരസ്യം നല്‍കിയത്. ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ചന്ദ്രന്‍പിള്ളയുടെ ചീഫ് ഏജന്റാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതിയെക്കുറിച്ച് അന്വേഷിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.