തിരുവനന്തപുരം തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനുള്ള ഇടതുപാര്‍ട്ടികളുടെ യോഗം വെള്ളിയാഴ്ച നടക്കും. തിരഞ്ഞെടുപ്പില്‍ ഇടതിനേറ്റ കനത്ത തിരിച്ചടി യോഗത്തില്‍ ചര്‍ച്ചയാകും.

ഇടതുപക്ഷത്തെ പ്രധാന കക്ഷിയായ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യാഴാഴ്ച ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രാധമിക വിലയിരുത്തലും നടന്നു. സാമുദായിക ശക്തികളുടെ ഐക്യമാണ് തോല്‍വിക്കു കാരണമെന്നാണ് ഇന്നലത്തെ യോഗം വിലയിരുത്തിയത്.

Subscribe Us:

സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും വെള്ളിയാഴ്ച ഉച്ചയ്ക്ക് നടക്കും. ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറയേറ്റിന്റെ യോഗവും ഇന്നുതന്നെയാണ്.