തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിനെയും മന്ത്രി ഗണേഷ് കുമാറിനെയും ബഹിഷ്‌കരിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചേക്കും. നാള നടക്കുന്ന എല്‍ഡി.എഫ് യോഗം ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടേക്കും. പത്തനാപുരത്ത് ഇരുനേതാക്കളും നടത്തിയ വിവാദപ്രസ്താവനകളെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹച്യര്യം ചര്‍ച്ച ചെയ്യാനാണ് നാളെ യോഗം ചേരുന്നത്.

നാളെ പതിനൊന്ന് മണിക്ക് എ.കെ.ജി സെന്ററിലാണ് യോഗം. ഇരുവരും നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ട് പേരുടെയും പരിപാടികള്‍ ഔപചാരികമായി ബഹിഷ്‌കരിക്കാനാണ് ആലോചിക്കുന്നത്. സര്‍ക്കാര്‍ ചീഫ് വിപ്പ് എന്ന നിലയില്‍ പി.സി.ജോര്‍ജ്ജും മന്തിയെന്ന നിലയില്‍ കെ.ബി.ഗണേഷ് കുമാറും പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് തടയാനും എല്‍.ഡി.എഫ് ആലോചിക്കുന്നുണ്ട്.

Subscribe Us:

മുന്‍മന്ത്രി എ.കെ ബാലനെ ജാതിപേര് വിളിച്ച അധിഷേപിച്ച് പി.സി.ജോര്‍ജ്ജിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്ന കാര്യവും നാളെ ചേരുന്ന എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്യും. ജോര്‍ജജിനെതിരെ നിയമസഭയില്‍ അവകാശലംഘന നോട്ടീസ് കൊണ്ട് വരുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും.