ബാലരാമപുരം: മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് ഭരണം നഷ്ടമായി. ജെ.എസ്.എസ് സ്വതന്ത്രന്‍ സനല്‍കുമാറാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

Ads By Google

മാറനല്ലൂര്‍ പഞ്ചായത്ത് അംഗത്തെ തട്ടിക്കൊണ്ടുപോയെന്ന് എല്‍.ഡി.എഫ് പരാതി നല്‍കി. കിളിക്കോട്ടൂര്‍ വാര്‍ഡിലെ സി.പി.ഐ.എം അംഗം കെ. ചന്ദ്രനെയാണ് ഇന്നലെ ഉച്ചമുതല്‍ കാണാനില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന് ഇടതുമുന്നണിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തംഗത്തെ തട്ടിക്കൊണ്ടുപോയി എന്നാണ് എല്‍.ഡി.എഫ് ആരോപിക്കുന്നത്.

സി.പി.ഐ.എമ്മിലെ ഒരംഗത്തിന്റെ വോട്ട് അസാധുവാകുകയും മറ്റൊരംഗത്തെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതുമാണ് ഇടതപക്ഷത്തെ പരാജയപ്പെടുത്തിയത്.

മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പരാജയത്തിന് കാരണക്കാരായ രാജേന്ദ്രനെയും എരുത്താവൂര്‍ ചന്ദ്രനെയും സി.പി.ഐ.എം പുറത്താക്കി.

വോട്ടെടുപ്പില്‍ നിന്ന് മാറിനിന്ന സി.പി.ഐ.എം അംഗമായ കെ. രാജേന്ദ്രന്റെ വീട് ബൈക്കിലെത്തിയ ആറംഗ സംഘം ആക്രമിച്ചു.