കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ എല്‍ ഡി എഫ് വിജയത്തിലേക്ക് നീങ്ങുന്നു. ഫലം വന്ന 16 സീറ്റുകളില്‍ 14 ഇടത്ത് എല്‍ ഡി എഫും 2 ഇടത്ത് യു ഡി എഫും വിജയിച്ചിട്ടുണ്ട്. കൊയിലാണ്ടിയില്‍ ആകെ 44 വാര്‍ഡുകളാണുള്ളത്.

അതനിടെ കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള മല്‍സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 19 സീറ്റുകള്‍ എല്‍ ഡി എഫും 17 ഇടത്ത് യു ഡി എഫും വിജയിച്ചിട്ടുണ്ട്.

Subscribe Us:

റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഒഞ്ചിയത്ത് ആദ്യജയം എല്‍ ഡി എഫ് സ്വന്തമാക്കി. ഒമ്പതാം വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ശോഭയാണ് 123 വോട്ടിന്റെ ഭുരിപക്ഷത്തില്‍ ജയിച്ചത്. എന്നാല്‍ രണ്ടിടങ്ങളില്‍ റവല്യൂഷണറി പാര്‍ട്ടി മുന്നിട്ടുനില്‍ക്കുന്നുണ്ട്.