ആലപ്പുഴ: ആലപ്പുഴയില്‍ എല്‍.ഡി.എഫിന്റേത് ആധികാരിക വിജയം. ആകെയുള്ള ഒമ്പതുമണ്ഡലങ്ങളില്‍ ഏഴിടങ്ങളിലും വന്‍വിജയമാണ് എല്‍.ഡി.എഫ് നേടിയത്. രണ്ടിടങ്ങളില്‍ മാത്രമാണ് യു.ഡി.എഫ് വിജയിച്ചത്.

കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി വിഷ്ണുനാഥ് തുടങ്ങി യു.ഡി.എഫ് നിരയിലെ പ്രമുഖര്‍ ജനവിധി തേടിയ മണ്ഡലമാണ് ആലപ്പുഴ. എന്നാല്‍ ഗൗരിയമ്മയ്ക്ക് കനത്ത് പരാജയമാണ് നേരിടേണ്ടി വന്നത്. ചേര്‍ത്തലയില്‍ മത്സരിച്ച എല്‍.ഡി.എഫ് സിറ്റിംങ് എം.എല്‍.എ പി. തിലോത്തമന്‍ നില മെച്ചപ്പെടുത്തിയപ്പോള്‍ ഗൗരിയമ്മയ്ക്ക് നേരിടേണ്ടി വന്നത് 18,315 വോട്ടിന്റെ പരാജയമാണ്. ചേര്‍ത്തലയില്‍ കഴിഞ്ഞതവണ വെറും 4,753 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച തിലോത്തമന്‍ ഇത്തവണ വന്‍ഭൂരിപക്ഷത്തോടെ സ്ഥാനമുറപ്പിച്ചു.

ഹരിപ്പാട് രമേശ് ചെന്നിത്തല നേടിയ വിജയം നിറം മങ്ങിയതായിരുന്നു. കഴിഞ്ഞതവണത്തെക്കാള്‍ ഭൂരിപക്ഷം കൂടിയെങ്കില്‍ കെ.പി.സി.സി പ്രസിഡന്റ്, എന്‍.എസ്.എസ് പ്രഭാവം എന്നീ കാര്യങ്ങള്‍ കൂടി പരിഗണിച്ചാല്‍ ചെന്നിത്തലയ്ക്ക് യാതൊരു നേട്ടവുമുണ്ടാക്കാനായില്ല എന്നുറപ്പിക്കാം.

ചെങ്ങന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി വിഷ്ണുനാഥിന്റേതുമാത്രമാണ് യു.ഡി.എഫിന് ജില്ലയില്‍ അഭിമാനത്തോടെ ചൂണ്ടിക്കാട്ടാവുന്നത്. 2006- ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 5,132 വോട്ടുകള്‍ക്ക് വിജയിച്ച വിഷ്ണുനാഥ് ഇത്തവണ 12,500 വോട്ടുകള്‍ നേടിയാണ് വിജയം ഉറപ്പിച്ചത്.

മാവേലിക്കര, കുട്ടനാട്, ആലുപ്പുഴ മണ്ഡലങ്ങള്‍ യു.ഡി.എഫിന് നഷ്ടമായി. ആലപ്പുഴ മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷം നേടിയാണ് സി.പി.ഐ.എമ്മിന്റെ തോമസ് ഐസക് വിജയിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 4,745 വോട്ടുകള്‍ക്ക് യു.ഡി.എഫ് സ്വന്തമാക്കിയ ആലപ്പുഴ 1,63342 വോട്ടുകള്‍ക്കാണ് തോമസ് ഐസക് തിരിച്ചുപിടിച്ചത്.

അമ്പലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എം.ലിജുവിന്റെ പരാജയം യു.ഡി.എഫിനെ നാണം കെടുത്തുന്നതായിരുന്നു. 16,580 വോട്ടുകള്‍ക്കാണ് സി.പി.ഐ.എമ്മിന്റെ ജി.സുധാകരന്‍ ഇവിടെ വിജയിച്ചത്.

ഇവിടെ കനത്ത തിരിച്ചടി നേരിടേണ്ടി വന്നത് ജെ.എസ്.എസിനാണ്. ജെ.എസ്.എസിന് വിജയപ്രതീക്ഷയുണ്ടായിരുന്ന ചേര്‍ത്തല, മാവേലിക്കര മണ്ഡലങ്ങളിലും വിജയിക്കാനാവാത്തത് അവരുടെ പരാജയം പൂര്‍ണമാക്കി. മാവേലിക്കരയില്‍ തുടക്കത്തില്‍ സി.പി.ഐ.എമ്മിന്റെ ആര്‍.രാജേഷിനൊപ്പംതന്നെ മുന്നേറിയ കെ.കെ ഷാജു അവസാനം 5149 വോട്ടിന് കീഴടങ്ങുകയായിരുന്നു.

ആലപ്പുഴ ജില്ലയില്‍ ഇത്ര വലിയ വിജയം എല്‍.ഡി.എഫ് പോലും പ്രതീക്ഷിക്കാത്തതാണ്. പാലക്കാട്, കോട്ടയം ജില്ലകളില്‍ എല്‍.ഡി.എഫിനേറ്റ തിരിച്ചടിയെ മായ്ച്ചുകളയുന്നതാണ് ആലപ്പുഴയിലെ വിജയം. അതേസമയം, യു.ഡി.എഫിന് മറക്കാന്‍ കഴിയാത്ത ഓര്‍മ്മയായിരിക്കും ഇവിടുത്തെ ജനവിധി.

ALAPPUZHA

Assembly Leading Vote Party Nearest Rival Vote Party Lead
AROOR ADV.A.M.ARIFF 76675 CPI (M) A.A SHUKOOR 59823 INC 16852
CHERTHALA P.THILOTHAMAN 86193 CPI K.R.GOURIAMMA 67878 JSS 18315
ALAPPUZHA DR.T.M.THOMAS ISAAC 75857 CPI (M) ADV.P.J.MATHEW 59515 INC 16342
AMBALAPUZHA G.SUDHAKARAN 63728 CPI (M) ADV.M.LIJU 47148 INC 16580
KUTTANAD THOMAS CHANDY 60010 NCP DR.K.C JOSEPH 52039 KC (M) 7971
HARIPAD RAMESH CHENNITHALA 67378 INC G.KRISHNAPRASAD 61858 CPI 5520
KAYAMKULAM C.K.SADASIVAN 67409 CPI (M) M.MURALI 66094 INC 1315
MAVELIKARA R.RAJESH 65903 CPI (M) K.K.SHAJU 60754 JSS 5149
CHENGANNUR P.C.VISHNUNATH 65156 INC ADV.C.S.SUJATHA 52656 CPI (M) 12500
LDF – 7 UDF – 2 BJP – 0 OTH – 0