Administrator
Administrator
പെട്രോള്‍ വിലവര്‍ധന: തിങ്കളാഴ്ച എല്‍.ഡി.എഫ്, ബി.ജെ.പി ഹര്‍ത്താല്‍
Administrator
Saturday 17th September 2011 3:23pm

left-agitationതിരുവനന്തപ്പുരം: പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കാന്‍ എല്‍.ഡി.എഫും ബി.ജെ.പിയും ആഹ്വാനം ചെയ്തു.

പെട്രോള്‍ വിലവര്‍ധവിനെതിരെ നടത്തേണ്ട പ്രക്ഷോഭത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അടിയന്തിര യോഗത്തിനു ശേഷം കണ്‍വീനര്‍ വൈക്കം വിശ്വനാണ് ഹര്‍ത്താല്‍ ആഹ്വാനത്തിനുള്ള എല്‍. ഡി. എഫ്. തീരുമാനം പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഇളവ് പര്യാപ്തമല്ല. കേന്ദ്ര നികുതി വളരെ കൂടുതലാണ്. വില നിയന്ത്രണാധികാരം കേന്ദ്രം തിരിച്ചെടുക്കണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.

ഹര്‍ത്താലോട് കൂടി പെട്രോള്‍ വില വര്‍ധനവിനെതിരെയുള്ള പ്രതിഷേധങ്ങള്‍ നിര്‍ത്തില്ലെന്നും ബഹുജനങ്ങളെ പങ്കെടുപ്പിച്ച് വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും വൈക്കം വിശ്വന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ തിങ്കളാഴ്ച സംസ്ഥാനത്ത് പണിമുടക്ക് നടത്താന്‍ സി.ഐ.ടി.യു തീരുമാനിച്ചിരുന്നു.

ഇന്ന് തിരുവനന്തപ്പുരത്ത് എല്‍. ഡി. എഫ് ഹര്‍ത്താല്‍ നടക്കുകയാണെങ്കിലും തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ നിന്ന് തിരുവനന്തപ്പുരത്തെ ഒഴിവാക്കില്ല.
അതേസമയം, എസ്. എം. എസ് വിവാദത്തില്‍ പെട്ട മന്ത്രി പി. ജെ. ജോസഫ് രാജി വെയ്ക്കണമെന്ന് എല്‍. ഡി. എഫ് ആവശ്യപ്പെട്ടു.

Advertisement