തിരുവനന്തപുരം: മെഡിക്കല്‍ പി.ജിസീറ്റ് ഏറ്റെടുക്കുന്നതില്‍ നിന്ന് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനെ ഒഴിവാക്കി ഉത്തരവിട്ടത് കഴിഞ്ഞ ഇടത് സര്‍ക്കാറാണെന്ന് ആര്യോഗ്യ വകുപ്പ് സെക്രട്ടറി. അമൃതക്ക് മുഴുവന്‍ സീറ്റിലും പ്രവേശനം നടത്താന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.