തിരുവനന്തപ്പുരം: തടവില്‍ കഴിയുന്ന ആര്‍.ബാലകൃഷ്ണപിള്ള ഫോണില്‍ മുഖ്യമന്ത്രിയെയും മറ്റും ബന്ധപ്പെട്ട വിഷയത്തില്‍ എല്‍.ഡി.എഫ് സുപ്രീംകോടതിയെ സമീപിക്കും. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനാണ് എല്‍.ഡി.എഫിനു വേണ്ടി സുപ്രീംകോടതിയെ സമീപിക്കുക. എ.കെ.ജി സെന്ററില്‍ ചേര്‍ന്ന എല്‍.ഡി.എഫ് നേതൃയോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ഇതിനുപുറമെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാനും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടാനും എല്‍.ഡി.എഫ് യോഗം തീരുമാനിച്ചു. നാളെ രാവിലെ 10.30നാകും ഗവര്‍ണറെ സന്ദര്‍ശിക്കുക. ഈ വിഷയത്തില്‍ സര്‍ക്കാറിനെതിരെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും സര്‍ക്കാരിനെതിരെ കുറ്റപത്രം പുറത്തിറക്കാനും എല്‍.ഡി.എഫ് യോഗം തീരുമാനിച്ചിട്ടുണ്ട്.

തടവില്‍ കഴിയുമ്പോള്‍ മാധ്യമപ്രവര്‍ത്തകനുമായി ഫോണില്‍ സംസാരിച്ച ബാലകൃഷ്ണപിള്ള ജയില്‍ ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ എ.ഡി.ജി.പിക്ക അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.