Categories

ദേശീയ ഹര്‍ത്താലില്‍ നിന്ന് ത്രിപുര വിട്ട് നില്‍ക്കും: ഇടത് മുന്നണി

അ­ഗര്‍­ത്ത­ല/ തി­രു­വ­ന­ന്ത­പുരം: ജൂ­ലൈ അ­ഞ്ചി­ന് ഇ­ട­തു­പാര്‍­ട്ടി­കള്‍ ന­ട­ത്തു­ന്ന അ­ഖി­ലേ­ന്ത്യാ ഹര്‍­ത്താ­ലില്‍ പ­ങ്കെ­ടു­ക്കി­ല്ലെ­ന്ന് ഇ­ട­തു­മുന്ന­ണി തൃപു­ര ഘട­കം അ­റി­യിച്ചു. പെ­ട്രോള്‍ ഡീ­സല്‍ വി­ല­വര്‍­ദ്ധ­ന­വില്‍ പ്ര­തി­ഷേ­ധി­ച്ച് ജൂലൈ ഇ­രു­പ­ത്തെ­ട്ടി­ന് ഇ­ട­തു­മു­ന്ന­ണി­യു­ടെ നേ­തൃ­ത്വ­ത്തില്‍ ഹര്‍­ത്താല്‍ ആ­ച­രി­ച്ചി­രു­ന്നു.

ഒ­രേ കാ­ര്യ­ത്തി­നായി ര­ണ്ടു­പ്രാ­വശ്യം ഹര്‍­ത്താല്‍ ന­ട­ത്തില്ല. ജ­ന­ങ്ങള്‍­ക്കു­ണ്ടാ­കു­ന്ന ബു­ദ്ധി­മു­ട്ടു­കല്‍ ഒ­ഴി­വാ­ക്കാ­നാ­ണ് ഹര്‍­ത്താ­ലില്‍ പ­ങ്കെ­ടു­ക്കാ­തി­രി­ക്കു­ന്നത്. എ­ന്നാല്‍ ജൂലൈ അ­ഞ്ചി­ന് സംസ്ഥാ­ന വ്യാ­പ­ക­മാ­യി പ്ര­തി­ഷേ­ധ­പ്ര­ക­ട­ന­ങ്ങള്‍ ന­ട­ത്തു­മെന്നും ഉ­ട­തു­മുന്ന­ണി നേ­താ­ക്കള്‍ പ്ര­സ്­താ­വ­ന­യില്‍ അ­റി­യി­ച്ചു.

സി.പി.എം, ആര്‍.എസ്.പി,സി.പി.ഐ, ഫോര്‍വേഡ് ബ്ലോ­ക്ക് തു­ടങ്ങിയ ഇടതുപാര്‍­ട്ടി­ക­ളുടെ സം­യു­ക്ത ­യോഗമാണ് ജൂലായ് അഞ്ചിന് പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനയ്‌­ക്കെതിരെ ദേശീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടു­ള്ളത്.

അ­തേ­സമ­യം അ­ഖി­ലേന്ത്യാ ത­ല­ത്തില്‍ ന­ട­ക്കു­ന്ന ഹര്‍­ത്താ­ലില്‍ നി­ന്ന് കേരളം വി­ട്ടു­നില്‍­ക്കുന്ന­ത് ശ­രി­യ­ല്ലെ­ന്നും അ­ഞ്ചി­ന് ന­ട­ക്കു­ന്ന അ­ഖി­ലേ­ന്ത്യാ ഹര്‍­ത്താ­ലില്‍ പ­ങ്കെ­ടു­ക്കു­മെന്നും കേ­ര­ള­ത്തി­ലെ ഇ­ട­തു­മുന്ന­ണി തീ­രു­മാ­നിച്ചു. എ കെ ജി സെന്ററില്‍ ചേര്‍ന്ന എല്‍ ഡി എഫ് ഉപമിതി യോഗമാണ് 5 ന് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.