Administrator
Administrator
എല്‍ ഡി എഫ് യോഗം ഇന്ന്
Administrator
Wednesday 14th October 2009 10:50am

ldf
തിരുവനന്തപുരം: കേരളം മൂന്ന് നിയമ സഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്‍ ഡി എഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഉപതെരഞ്ഞെടുപ്പായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം. വന്‍കിട സ്വകാര്യ വ്യവസായങ്ങള്‍ക്ക് ഏകജാലകം വഴി അനുമതി നല്‍കുന്നതു സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നേക്കും.

വന്‍കിട പദ്ധതികള്‍ക്ക് ഏകജാലകം വഴി അനുമതി നല്‍കാനുള്ള സി.പി.ഐ.എം നീക്കത്തിനെതിരെ സി.പി.ഐ മന്ത്രിമാര്‍ ദേശീയ നേതൃത്വത്തെ പ്രതിഷേധമറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.

വനംമന്ത്രി ബിനോയ് വിശ്വവും ബര്‍ദനു കത്തു നല്‍കിയിട്ടുണ്ട്. വന്‍കിട പദ്ധതികളുടെ കാര്യത്തില്‍ അതിവേഗ അനുമതി പാടില്ല. നിലവിലുള്ള നിയമനടപടികള്‍ക്കു
വിപരീതമായി പദ്ധതികള്‍ക്കു അനുമതി നല്‍കിയാല്‍ ജനങ്ങളോടു മറുപടി പറയേണ്ടി വരും.- ബിനോയ് വിശ്വം പറയുന്നു. ശോഭ ഹൈടെക് സിറ്റിയെക്കുറിച്ചാണ് കത്തില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത്. കൂടാതെ സലാര്‍പുരിയ പദ്ധതി, മാവൂരിലെ സംയോജിത നഗര വികസനം, മലേഷ്യന്‍ കമ്പനിയുമായി ചേര്‍ന്നുള്ള വ്യവസായ പാര്‍ക്ക് എന്നിവയ്ക്ക് ഫാസ്റ്റ് ട്രാക്കിലൂടെ അനുമതി നല്‍കാനുള്ള വ്യവസായ വകുപ്പിന്റെയും സിപിഎമ്മിന്റെയും നീക്കത്തിനെതിരെയാണ് വനം മന്ത്രി ബിനോയ് വിശ്വം നിലപാടെടുത്തിരിക്കുന്നത്.

ഇതോടെ പദ്ധതികളുടെ പുരോഗതി സംബന്ധിച്ച് വിലയിരുത്തുന്ന ഉന്നതാധികാര സമിതിയിലെ സിപിഎം-സിപിഐ മന്ത്രിമാരുടെ രൂക്ഷമായ അഭിപ്രായഭിന്നതയാണ് പുറത്തു വന്നിരിക്കുന്നത്. കത്തിന്റെ പകര്‍പ്പുകള്‍ സിപിഎം മന്ത്രിമാര്‍ക്കും നല്‍കിയിട്ടുണ്ടെന്നാണു സൂചന.

Advertisement