Categories

നഗരവും ഗ്രാമവും ഇടതുപക്ഷത്തെ വളഞ്ഞു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ നാടും നഗരവും യു.ഡി.എഫിനൊപ്പം. ഫലമറിഞ്ഞ 4 കോര്‍പറേഷനുകളില്‍ രണ്ടെണ്ണം എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്ത് യു.ഡി.എഫ് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചു.

യു.ഡി.എഫ് 30 മുനിസിപ്പാലിറ്റികളില്‍ ഭരണം ഉറപ്പാക്കി. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലത്തിലും മുന്‍തൂക്കം യു.ഡി.എഫിനാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന 13 ജില്ലാ പഞ്ചായത്തുകളില്‍ എട്ടിടത്ത് ഭൂരിപക്ഷം ഉറപ്പിച്ച് യു.ഡി.എഫ് മുന്നേറുകയാണ്. അഞ്ചിടത്ത് എല്‍.ഡി.എഫ് വ്യക്തമായ മേല്‍ക്കൈ നേടി. മലപ്പുറം കോട്ടയം ജില്ലാ പഞ്ചായത്തുകള്‍ മാത്രമാണ് നേരത്തെ യുഡിഎഫിന്റെ കയ്യിലുണ്ടായിരുന്നത്.

ഗ്രാമപഞ്ചായത്തുകളില്‍ 5828 വാര്‍ഡുകളില്‍ യു.ഡി.എഫ് ലീഡ് ചെയ്യുമ്പോള്‍ 4603 ലേ എല്‍.ഡി.എഫിന് ലീഡുള്ളൂ. ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ 173 സ്ഥലത്ത് യു.ഡി.എഫും 127 ല്‍ എല്‍.ഡി.എഫും മുന്നിലാണ്. കോര്‍പറേഷന്‍ വാര്‍ഡുകളില്‍ യു.ഡി.എഫ് 149, എല്‍.ഡി.എഫ് 114 എന്നിങ്ങനെയാണ് ലീഡ് നില. ബ്ലോക്ക് പഞ്ചായത്തുവാര്‍ഡുകളില്‍ യു.ഡി.എഫ് 1010 ഉം എല്‍.ഡി.എഫ് 784 ഉം വാര്‍ഡുകളില്‍ മുന്നേറുന്നു.

തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കഴിഞ്ഞ കാലങ്ങളിലുള്ളതിനേക്കാല്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. കാസര്‍കോട് നഗരസഭയില്‍ യു.ഡി.എഫ് കഴിഞ്ഞാല്‍ ഏറ്റവും വലിയ നേട്ടം കൊയ്തിരിക്കുന്നത് ബി.ജെ.പിയാണ്. എട്ടു സീറ്റുകളാണ് കാസര്‍കോട് നഗരസഭയില്‍ ബി.ജെ.പി നേടിയിരിക്കുന്നത്. തിരുവനന്തപുരം നഗരസഭയിലെ 5 സീറ്റുകളാണ് ഇത്തവണ ബി.ജെ.പി നേടിയത്. ശ്രീകണേഠശ്വരം വാര്‍ഡിലും പാല്‍ക്കുളങ്ങര വാര്‍ഡിലും നെട്ടയം വാര്‍ഡിലുമാണ് ഇത്തവണ താമര വിരിഞ്ഞത്. കൊല്ലം, തൃശ്ശൂര്‍,കൊച്ചി കോര്‍പ്പറേഷനുകളില്‍ രണ്ട് വീതം സീറ്റകള്‍ നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്.

നഗരസഭകളിലും ഇത്തവണ പലയിടത്തും താമര പ്രഭാവമുണ്ട്. ബി.ജെ.പി ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് കൊടുങ്ങല്ലൂര്‍ നഗരസഭയിലാണ്. 6 സീറ്റുകള്‍. മാവേലിക്കരയിലും തിരുവല്ലയിലും കുന്നംകുളത്തും കാഞ്ഞങ്ങാടും അഞ്ചുവീതം സീറ്റുകള്‍ ബി.ജെ.പി നേടിയിട്ടുണ്ട്. കോട്ടയം, ഒറ്റപ്പാലം നഗരസഭകളില്‍ നാലുവീതവും, ഇരിങ്ങാലക്കുട, പെരുമ്പാവൂര്‍,പാലക്കാട്, പത്തനംതിട്ട നഗരസഭകളില്‍ രണ്ടുവീതം സീറ്റുകളും ബി.ജി.പിക്കാണ്. ഏലൂരിലും കൂന്നംകൂളത്തും പരവൂരിലും ബി.ജെ.പി സീറ്റുകള്‍ നിര്‍ണ്ണായകമാണ്.

പലയിടങ്ങളിലും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ അക്കൗണ്ട് തുറന്നുവെന്നതും ശ്രദ്ധേയമാണ്. കണ്ണൂര്‍ നഗര സഭയില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി വിജയിച്ചു. കസാനക്കോട്ട വാര്‍ഡിലാണ് ജയം. തൊടുപുഴ, പത്തനംതിട്ട,പാലക്കാട്, കാസര്‍കോട് നഗരസഭകളിലും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുണ്ട്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക്് കൈവെട്ട് കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന പ്രൊഫ. അനസ് വാഴക്കുളം വിജയിച്ചു.

തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ 37 സീറ്റുകളിലാണ് യു.ഡി.എഫ് വിജയിച്ചത്. കൊച്ചി കോര്‍പ്പറേഷനില്‍ 25 സീറ്റിലും യു.ഡി.എഫ് ജയിച്ചു. തൃശൂരിലെ എല്‍.ഡി.എഫ് മേയര്‍ സ്ഥാനാര്‍ഥി പ്രൊഫ. എം മുരളീധരന്റെ കെട്ടിവെച്ച കാശുപോയി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ സാധാരണയായി എല്‍.ഡി.എഫ് വന്‍ മുന്നേറ്റമുണ്ടാക്കുന്ന പതിവ് തെറ്റിച്ചാണ് ഇക്കുറി യു.ഡി.എഫ് തൂത്തുവാരിയിരിക്കുന്നത്. സംസ്ഥാന ദേശീയ രാഷ്ട്രീയമൊന്നും ചര്‍ച്ച ചെയ്യാതിരുന്നിട്ടും അടിത്തറയിലുണ്ടായ ഈ തിരിച്ചടി എല്‍.ഡി.എഫിന് കനത്ത് ആഘാതമായിരിക്കയാണ്. ഇത്രത്തോളം പ്രതീക്ഷിച്ചിരുന്നതല്ലെന്ന് സി.പി.ഐ സെക്രട്ടറി വെളിയം ഭാര്‍ഗവന്റെ പ്രസ്താവന ഇതിന് തെളിവാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

ഹാദിയയെ മയക്കി കിടത്താന്‍ മരുന്ന് നല്‍കുന്നുവെന്ന് ഡോക്യുമെന്ററി സംവിധായകന്റെ വെളിപ്പെടുത്തല്‍; അച്ഛന്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന് ഹാദിയ പറയുന്ന വീഡിയോ രാഹുല്‍ ഈശ്വറിന്റെ പക്കലുണ്ട്

കൊല്ലം: മതം മാറിയതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയക്ക് പിതാവില്‍ നിന്നും ക്രൂരമര്‍ദ്ദനമേല്‍ക്കുന്നതായി വെളിപ്പെടുത്തല്‍. ഡോക്യുമെന്ററി സംവിധായകനായ ഗോപാല്‍ മേനോന്റതാണ് വെളിപ്പെടുത്തല്‍. ഹാദിയയെ മരുന്നുകള്‍ കുത്തിവെച്ച് മയക്കി കിടത്തിയിരിക്കുകയാണെന്നും ഗോപാല്‍ മേനോന്‍ പറയുന്നു.നാളെ പുറത്തിറക്കുന്ന അയാം ഹാദിയ എന്ന ഡോക്യുമെന്ററിയുടെ വിശദാംശങ്ങള