തിരുവനന്തപുരം: ദേശീയപാതക്കുള്ള ഭൂമി ഏറ്റെടുക്കുമ്പോള്‍ പുനരധിവാസം ഉറപ്പ് വരുത്തണമെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ .ദേശീയപാതക്കുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണം. അക്വസിഷനിലും അലൈന്‍മെന്റിലും പരാതിയുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര ഹൈവേ അതോറിറ്റിയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്.
കേന്ദ്ര സര്‍ക്കാരും എന്‍ എച്ച് അതോറിറ്റിയും പരാതി പരിഹരിക്കണമെന്നും ഇതില്‍ കേരള സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.

അക്വസിഷന് എന്‍ എച്ച് അതോറിറ്റിയെ സഹായിക്കുക മാത്രമേ കേരളം ചെയ്യുന്നുള്ളു. ബി ഒ ടി വ്യവസ്ഥ കേന്ദ്രം അടിച്ചേല്‍പ്പിച്ചതാണ്. ബി. ഒ. ടി. അടിസ്ഥാനത്തിലുള്ള റോഡ് വികസനത്തിന് എല്‍ ഡി എഫ് അനുകൂലമായിരുന്നില്ല. ദേശീയപാതക്കായി കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്തണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെട്ടിടനിര്‍മ്മാണചട്ടം ഭേദഗതി ചെയ്യുമ്പോള്‍ അത് സാധാരണക്കാരുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്നാണ് തങ്ങളുടെ നയമെന്നും വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിലക്കയറ്റത്തിനെതിരെ എല്‍ ഡി എഫ് പ്രക്ഷോഭത്തിന്റെ ഭാഗമായി പതിനാലു ജില്ലകളിലും പ്രക്ഷോഭം ശക്തമാക്കും. എപ്രില്‍ എട്ടിന് ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ സംഘടിപ്പിക്കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

ദേവസ്വം ബില്‍ സംബന്ധിച്ച് എന്‍ എസ് എസിന് വിമര്‍ശനമുണ്ടെങ്കില്‍ ആവശ്യം ചര്‍ച്ച ചെയ്യും. ടൂറിസം വികസനത്തിന് ഗുണകരമാകും എന്ന് കരുതിയാണ് അമിതാഭ് ബച്ചനെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ സമീപിച്ചത്. പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരി എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കില്‍ മറിച്ച് അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീ­യ പാ­ത വി­കസ­നം ഒ­രു മാ­നു­ഷി­ക­ പ്ര­ശ്‌­ന­മാണ്

ദേശീയ പാത വികസനം: കുടിയിറക്കപ്പെടുന്നത് ജീവിതത്തില്‍ നിന്ന് (രണ്ടാം ഭാഗം)

റോ­ഡു­കള്‍ കു­ത്ത­ക­കള്‍­ക്ക് വി­ട്ട് കൊ­ടു­ക്കണോ?.(മൂന്നാം ഭാഗം)