nasa-pictureന്യൂയോര്‍ക്ക്: പ്രതലത്തിലല്ലാതെ ആഴത്തില്‍ ഹിമപാളികളുണ്ടോയെന്നറിയാനുള്ള നാസയുടെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറക്കി. നാസയുടെ സെന്റോര്‍ റോക്കറ്റാണ് ഇന്ത്യന്‍ സമയം അഞ്ചിന് മണിക്കൂറില്‍ 8000 കിലോമീറ്റര്‍ വേഗത്തില്‍ ഇടിച്ചിറങ്ങിയത്. ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലാണ് റോക്കറ്റ് ഇടിച്ചിറക്കിയത്. 20 മീറ്റര്‍ വ്യാസവും അഞ്ചു മീറ്റര്‍ ആഴവുമുള്ള ഗര്‍ത്തമാണ് കൂട്ടിയിടിയെ തുടര്‍ന്ന് ഉണ്ടായത്.ദൗത്യം വിജയകരമെന്ന് നാസഅവകാശപ്പെട്ടു. ആദ്യഫലങ്ങള്‍ മണിക്കൂറുകള്‍ക്കകം പുറത്തുവരുമെന്ന് കരുതുന്നു..

ഇടിയെ തുടര്‍ന്ന് ഉയര്‍ന്ന പൊടിപടലങ്ങളുടെ തല്‍സമയ ദൃശ്യങ്ങള്‍ നാസ വെബ് സൈറ്റില്‍ ലഭ്യമാക്കിയിരുന്നു. സെന്റോര്‍ ഇടിച്ചിറങ്ങിയതിന് ശേഷം നാലു മിനിറ്റിന് ശേഷമാണ് പൊടിപടലങ്ങളുടെ വിശകലനം ചെയ്യാനുള്ള ശാസ്ത്രീയ ഉപകരണങ്ങളുമായി രണ്ടാമത്തെവാഹനം ചന്ദ്രപ്രതലത്തില്‍ പതിച്ചെത്.

ചന്ദ്രനില്‍ പ്രതലത്തിലല്ലാതെ ആഴത്തില്‍ ഹിമപാളികളുടെ രൂപത്തില്‍ വെള്ളം ഉണ്ടോ എന്ന് തിരിച്ചറിയാനുള്ള സുപ്രധാനമായ പരീക്ഷണമായിരുന്നു ഇന്നത്തേത്. ചന്ദ്രനില്‍ വെള്ളമുണ്ടോ എന്ന അന്വേഷണം മനുഷ്യന്റെ ഭാവി ഗോളാന്തര ദൗത്യങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ചന്ദ്രനില്‍ വെള്ളമുണ്ടയാല്‍ ഗോളാന്തരയാത്രകള്‍ക്ക് ഭാവിയില്‍ ചന്ദ്രനെ ഇടത്താവളമാക്കുവാനാകും