പ്രിട്ടോറിയ: ഉരുക്കുല്‍പ്പാദന രംഗത്തെ പ്രശസ്ത കമ്പനിയായ ആര്‍സലര്‍-മിത്തല്‍ ഗ്രൂപ്പ് ഉടമ ലക്ഷ്മി മിത്തലിന് ദക്ഷിണാഫ്രിക്കയിലെ അതിസമ്പന്നനെന്ന പദവി സ്വന്തമായി. എന്നാല്‍ മിത്തല്‍ താമസിക്കുന്നത് ദക്ഷിണാഫ്രിക്കയിലല്ല എന്നതാണ് രസകരമായ വസ്തുത.

ദക്ഷിണാഫ്രിക്കയിലെ പൊതുമേഖലാ ഉരുക്കു കമ്പനിയായ ഇസ്‌കോറിനെ ഏറ്റെടുത്തതൊടെയാണ് ലക്ഷ്മി മിത്തലിന് പുതിയ പദവി സ്വന്തമായത്. സണ്‍ഡേ ടൈംസ് ആണ് ലക്ഷ്മി മിത്തലിനെ അതിസമ്പന്നനായി തിരഞ്ഞെടുത്തിരിക്കുന്നത്.