ലണ്ടന്‍: യു.കെയിലെ ഏറ്റവും വലിയ സമ്പന്നനെന്ന ബഹുമതി ലക്ഷ്മി മിത്തല്‍ നിലനിര്‍ത്തി. ഈസ്റ്റേണ്‍ ഐ പുറത്തുവിട്ട ലിസ്റ്റിലാണ് ഉരുക്കു മുതലാളിയായ മിത്തല്‍ ആദ്യസ്ഥാനം നിലനിര്‍ത്തിയത്.

5.5 ബില്യണ്‍ പൗണ്ടാണ് മിത്തലിന്റെ മൊത്തം ആസ്തി. എന്നാല്‍ വരുമാനത്തില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 1.5 ബില്യണിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു വ്യവസായിയായ സ്വരാജ് പോള്‍ പ്രഭു പട്ടികയില്‍ ആറാം സ്ഥാനത്താണുള്ളത്. 600 മില്യണ്‍ പൗണ്ടാണ് സ്വരാജ് പോളിന്റെ സമ്പത്ത്.

വേദാന്ത കമ്പനിയുടെ മേധാവി അനില്‍ അഗര്‍വാള്‍ 4.5 ബില്യണ്‍ പൗണ്ടോടെ മൂന്നാംസ്ഥാനത്തും ജെറ്റ് എയര്‍വേയ്‌സ് മേധാവി നരേഷ് ഗോയല്‍ 425 മില്യണ്‍ പൗണ്ടോടെ പത്താംസ്്ഥാനത്തുമാണുള്ളത്.