സാറാഓവല്‍: ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 5 വിക്കറ്റ് ജയം. ജയിക്കാനാവശ്യമായ 257 റണ്‍സ് 5 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ നേടുകയായിരുന്നു. ലക്ഷ്മണിന്റേയും(103), സച്ചിന്റെയും (54) ബാറ്റിംഗാണ് ഇന്ത്യക്ക് കരുത്തായത്. ഇതോടെ മൂന്നുമല്‍സര ടെസ്റ്റ് പരമ്പര 1-1 ന് സമനിലയിലായി.

രണ്ടാംദിനമായ ഇന്ന് ഇന്ത്യക്ക് തുടക്കത്തിലേ വിക്കറ്റ് നഷ്ടമായി. നൈറ്റ് വാച്ച്മാന്‍ ഇഷാന്ത് ശര്‍മയുടെ വിക്കറ്റാണ് നഷ്ടമായത്. ലങ്കക്കായി സുരാജ് രണ്‍ദീവ് 5 വിക്കറ്റ് വീഴ്ത്തി. നേരത്തെ ലങ്ക ആദ്യ ഇന്നിംഗ്‌സില്‍ 436 ും രണ്ടാം ഇന്നിംഗ്‌സില്‍ 425 ും നേടിയിരുന്നു. ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 425 റണ്‍സെടുത്തു.

ലക്ഷ്മണിനെ മല്‍സരത്തിലെ താരമായും വീരേന്ദ്ര സെവാഗിനെ പരമ്പരയിലെ താരമായും തിരഞ്ഞെടുത്തു. ആദ്യ മല്‍സരം ലങ്ക പത്തുവിക്കറ്റിനു ജയിച്ചപ്പോള്‍ രണ്ടാം മല്‍സരം സമനിലയില്‍ അവസാനിച്ചു.