എഡിറ്റര്‍
എഡിറ്റര്‍
വിരമിക്കല്‍ പ്രഖ്യാപനം ഉചിതമായിരുന്നു: ലക്ഷ്മണ്‍
എഡിറ്റര്‍
Monday 3rd September 2012 2:58pm

ബാംഗ്ലൂര്‍:  ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള തന്റെ തീരുമാനം ഉചിതമായ സമയത്തായിരുന്നെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വി.വി.എസ് ലക്ഷ്മണ്‍. കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ലക്ഷ്മണ്‍.

Ads By Google

‘വിരമിക്കണം എന്ന തീരുമാനം കൃത്യമായ സമയത്തായിരുന്നെന്ന് എനിയ്ക്ക് ഇപ്പോള്‍ തോന്നുന്നു. ഇന്ത്യ- ന്യൂസിലാന്റ് ടെസ്റ്റ് മാച്ചില്‍ എന്നെ പരിഗണിക്കുമെന്ന വാര്‍ത്തയുണ്ടായിരുന്നു, എന്നാല്‍ അപ്പോഴേക്കും വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ നിലവിലുള്ള ടീമിന്റെ പ്രകടനം കാണുമ്പോള്‍ എനിയ്ക്ക് ഏറെ സന്തോഷം തോന്നുന്നുണ്ട്, എനിക്ക് പകരം ടീമില്‍ ഇടംപിടിച്ച താരങ്ങള്‍ മികച്ച രീതിയില്‍ കളിക്കുന്നുണ്ട്, ടീമിന് മാച്ച് വിജയിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ബാറ്റിങ് ഫീല്‍ഡ് മാത്രമല്ല ബൗളിങ് സൈഡും ഏറെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഇത്രയും കാലം കളിക്കാനായതില്‍ ഏറെ സന്തോഷിക്കുന്നു’- ലക്ഷ്മണ്‍ പറഞ്ഞു.

ഇപ്പോള്‍ രജ്ഞി ട്രോഫിക്കായുള്ള തയ്യാറെടുപ്പിലാണ് താനെന്നും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ നല്ല പിന്തുണ നല്‍കുന്നുണ്ടെന്നും ലക്ഷ്മണ്‍ പറഞ്ഞു.

Advertisement