എഡിറ്റര്‍
എഡിറ്റര്‍
സെന്‍കുമാറിന്റെ മനസിലിരിപ്പ് അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന് വേണ്ടി കോടതിയില്‍ ഹാജരാവില്ലായിരുന്നു; വിമര്‍ശനവുമായി ദുഷ്യന്ത് ദവെ
എഡിറ്റര്‍
Monday 10th July 2017 12:22pm

തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടിപി സെന്‍കുമാറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് അഭിഭാഷകന്‍ ദുഷ്യന്ത് ദവൈ. സെന്‍കുമാറിന്റെ മനസ്സിലിരിപ്പ് ഇതാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും അറിഞ്ഞിരുന്നെങ്കില്‍ ഡി.ജി.പി പദവിയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ ഹാജരാവില്ലായിരുന്നു എന്നും ദുഷ്യന്ത് ദവെ പറഞ്ഞു.

സെന്‍കുമാറിന്റെ സംഘപരിവാര്‍ അനുകൂലപരാമര്‍ശങ്ങളില്‍ കടുത്ത നിരാശയും വേദനയുമുണ്ടെന്നും ദുഷ്യന്ത് ദവെ പറഞ്ഞു. കഴിഞ്ഞ ദിവസം ടി.പി സെന്‍കുമാര്‍ നടത്തിയ വിവാദ പ്രസ്താവനയ്ക്ക് ശേഷമാണ് ദുഷ്യന്ത് ദവൈ സെന്‍കുമാറിന്റെ നിലപാടില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്.

ഐ.എസും ആര്‍.എസ്.എസും രണ്ടാണെന്ന സെന്‍കുമാറിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


Dont  Miss ഐ.എസ് ഭീകരരെ പൂര്‍ണമായും മൊസൂള്‍ നഗരത്തില്‍ നിന്ന് തുടച്ചുനീക്കി; ഇറാഖ് പ്രധാനമന്ത്രി


അതേസമയം മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും ഐ.എസും ആര്‍.എസ്.എസും രണ്ടാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റും ആര്‍.എസ്.എസും തമ്മില്‍ ഒരു താരതമ്യവും ഇല്ല എന്ന് വിരമിച്ച് ശേഷം ടി.പി സെന്‍കുമാര്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍.എസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ല. ഐ.എസും ആര്‍.എസ്.എസും തമ്മില്‍ ഒരു താരതമ്യവുമില്ല. ഒരു മുസ്‌ലിമിന് സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്ലിമാക്കുകയും അമുസ്‌ലീങ്ങളെ കൊന്നുകളയുകയുമാണ് എന്നും പറയുന്നിടത്താണ് പ്രശ്നം വരുന്നതെന്നുമാണ് സെന്‍കുമാര്‍ പറഞ്ഞത്.

ലൗ ജിഹാദ് ഇല്ലാത്ത കാര്യമല്ല. സ്നേഹത്തിന്റെ പേരില്‍ മാത്രമുള്ള മതംമാറ്റങ്ങളാണെങ്കില്‍ അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെയുണ്ടാകും. പക്ഷേ, എന്തുകൊണ്ട് ഇത് ഏകപക്ഷീയമാകുന്നു. അതുകൊണ്ട് ഇതല്ല ഇസ്ലാമെന്നും സമാധാനത്തിന്റെ മതമാണ് എങ്കില്‍ ഇങ്ങനെയല്ല പോകേണ്ടതെന്നു താഴേത്തലങ്ങള്‍ മുതല്‍ പറഞ്ഞു പഠിപ്പിക്കണം. സര്‍ക്കാരിന് വഴികാട്ടാന്‍ മാത്രമേ ഇതില്‍ സാധിക്കൂ എന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

Advertisement