എഡിറ്റര്‍
എഡിറ്റര്‍
കേസ് ഒതുക്കിത്തീര്‍ക്കാന്‍ ബലാത്സംഗക്കേസ് പ്രതിയില്‍ നിന്നും 10 ലക്ഷം കോഴ വാങ്ങി ; അഭിഭാഷകന്‍ അറസ്റ്റില്‍
എഡിറ്റര്‍
Saturday 22nd July 2017 2:26pm

ന്യൂദല്‍ഹി: ബലാത്സംഗക്കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതിയില്‍ നിന്നും 10 ലക്ഷം രൂപ കോഴ വാങ്ങിയ അഭിഭാഷകന്‍ ദല്‍ഹിയില്‍ അറസ്്റ്റിലായി.

സൗത്ത് ദല്‍ഹിയിലെ സേക്കറ്റ് കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനെയാണ് ഗുര്‍ഗോണിലെ എം.ജി.എഫ് മാളില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പരാതിയുടെ തുടര്‍ന്നാണ് അറസ്റ്റ്.


Dont Miss എം.എല്‍.എ വിന്‍സന്റ് വീട്ടമ്മയെ വിളിച്ചത് 900 തവണ; പൊലീസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചു; വിന്‍സെന്റിനെതിരെ ശക്തമായ തെളിവുകള്‍


ബലാത്സംഗക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയോട് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കി തരാമെന്നും അതിനായി പത്ത് ലക്ഷംരൂപ നല്‍കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു.

പോക്‌സോ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസായിരുന്നു അതെന്ന് ഗുര്‍ഗോണ്‍ പൊലീസ് മുഖ്യവക്താവായ എ.സി.പി മനീഷ് സേഗാള്‍ പ്രതികരിച്ചു.

പൊലീസിന്റെ നിര്‍ദേശപ്രകാരം തുകയുടെ ആദ്യഗഡു നല്‍കാമെന്ന് പറഞ്ഞ് പ്രതിയെ കൊണ്ട് അഭിഭാഷകനെ വിളിച്ചുവരുത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

Advertisement