എഡിറ്റര്‍
എഡിറ്റര്‍
സുപ്രീം കോടതി മുന്‍ ജഡ്ജി പീഡിപ്പിച്ചതായി അഭിഭാഷക
എഡിറ്റര്‍
Tuesday 12th November 2013 10:01am

supreme-court-new

ന്യൂദല്‍ഹി: അടുത്തിടെ സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജി ലൈംഗികമായി പീഡിപ്പിച്ചതായി യുവ അഭിഭാഷകയുടെ പരാതി. ജഡ്ജുമായുള്ള ചര്‍ച്ചയ്ക്കിടയിലാണ് തന്നെ പീഡിപ്പിച്ചതെന്നാണ് അഭിഭാഷകയുടെ പരാതി.

കല്‍ക്കത്തയിലുള്ള നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുഡീഷ്യല്‍ സയന്‍സിലെ വിദ്യാര്‍ത്ഥിനിയാണ് ആരോപണ മുന്നയിച്ചിരിക്കുന്നത്. നവംബര്‍ ആറിലെ യുവതിയുടെ ബ്ലോഗ് പോസ്റ്റിലാണ് പരാതി.

2012 ഡിസംബറില്‍ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് ജഡ്ജ് തന്നെ പീഡിപ്പിച്ചെന്നാണ് യുവതി ആരോപണമുന്നയിച്ചിരിക്കുന്നത്. തന്നെ കൂടാതെ മറ്റ് മൂന്ന് പെണ്‍കുട്ടികളെ കൂടി ജഡ്ജി പീഡിപ്പിച്ചതായും യുവതി ആരോപിക്കുന്നു.

അഭിഭാഷകയുടെ ആരോപണത്തിന്റെ വാസ്തവം അന്വേഷിച്ച് വരികയാണ്.

Advertisement