എഡിറ്റര്‍
എഡിറ്റര്‍
നിയമലംഘകരുടെ സ്വത്ത് കണ്ടുകെട്ടാന്‍ പുതിയ നിയമം കൊണ്ടുവരും: ജെയ്റ്റ്‌ലി
എഡിറ്റര്‍
Wednesday 1st February 2017 12:38pm

Arun-Jaitley-2

ന്യൂദല്‍ഹി: വന്‍കിട സാമ്പത്തിക കുറ്റവാളികളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് ബഡ്ജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

  നിയമലംഘകരുടെ സ്വത്ത് കണ്ടുകെട്ടാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. 10 ലക്ഷത്തിന് മുകളില്‍ വരുമാനം കാണിക്കുന്നത് 24 ലക്ഷം ഇന്ത്യക്കാര്‍ മാത്രമാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

നികുതി നല്‍കുന്നതില്‍ വലിയ വിമുഖതയുള്ളവരാണ് നാം. നിരവധി പേര്‍ നികുതി വെട്ടിപ്പ് നടത്തുന്നു. പക്ഷേ ഭാരം മുഴുവന്‍ സത്യസന്ധര്‍ക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശമ്പളക്കാര്‍ മാത്രമാണ് കൃത്യമായി നികുതി നല്‍കുന്നത്. വ്യക്തിഗത ആദായ നികുതി 34.8 ശതമാനമായി വര്‍ധിച്ചു. 2015-16 ല്‍ 3.7 കോടിയിലധികം പേര്‍ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തു.

വരുമാനക്കമ്മി 1.9 ശതമാനമായി. 2017-18 വര്‍ഷത്തില്‍ ധനക്കമ്മി 3.2 ശതമാനമാകയി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. 2017 -18 ലെ മൊത്തം ബഡ്ജറ്റ് ചിലവ് 21.47 ലക്ഷം കോടിയാണ്.

ബാങ്കുകളുടെ മൂലധനം വര്‍ധിപ്പിക്കുന്നത് 10,000 കോടി നല്‍കും. ആധാര്‍ പെ സമ്പ്രദായം ഉടന്‍ നടപ്പാക്കും. പ്രതിരോധ മേഖലയ്ക്ക് 2.74 ലക്ഷം കോടി രൂപ നല്‍കും. ബജറ്റില്‍ ആകെ 21.47 ലക്ഷം കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ശാസ്ത്ര മേഖലയ്ക്ക് 37,435 കോടി രൂപയുടെ സഹായം നല്‍കും. പ്രതിരോധമേഖലയ്ക്ക്  വകയിരുത്തിയത് 2.74 ലക്ഷം കോടി രൂപയാണ്.

Advertisement