Categories

സമരപ്പന്തല്‍ പൊളിക്കണമെന്ന ലക്ഷ്മി നായരുടെ ഹരജി ഹൈക്കോടതി തള്ളി

lakshmi89

കൊച്ചി: ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം അവസാനിപ്പിക്കാനായി സമരപ്പന്തല്‍ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സമരപ്പന്തല്‍ പൊളിക്കണമെന്ന ഹരജിയില്‍ ഇടപെടാനാവില്ലെന്ന് ഹെക്കോടതി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെ പിന്തുണച്ചുള്ള രാഷ്ട്രീയ സമരം തടയാനാവില്ലെന്നും കോടതി പറഞ്ഞു.

ഇതേ കാര്യം ആവശ്യപ്പെട്ട് രണ്ടാം തവണയാണ് ലക്ഷ്മി നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. . കോളജ് കവാടത്തിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന സമരപ്പന്തലുകള്‍ പൊളിച്ചുനീക്കാന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

കോളജിനകത്തേക്കും പുറത്തേക്കും സഞ്ചാരസ്വതന്ത്ര്യം ഉറപ്പാക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി സമര്‍പിച്ചിരിക്കുന്നത്.


ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹരജിയില്‍ ഒരു തരത്തിലും ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി പ്രിന്‍സിപ്പലിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞു.

അതേസമയം അക്കാദമിയിലെ സമരം അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. അക്കാദമിയിലെ മുന്‍വിദ്യാര്‍ത്ഥികൂടിയായ പേര്‍ക്കട സി.ഐ ആണ് പ്രശ്‌നം വഷളാക്കാന്‍ശ്രമിക്കുന്നതെന്നാണ് വിദ്യ്ാര്‍ത്ഥികള്‍ പറയുന്നത്.

Tagged with: