എഡിറ്റര്‍
എഡിറ്റര്‍
പിണറായിയെ തള്ളി റവന്യൂമന്ത്രി: ലോ അക്കാദമി ഭൂമി പ്രശ്‌നത്തില്‍ അന്വേഷണം തുടരും
എഡിറ്റര്‍
Saturday 4th February 2017 2:33pm

revenue

തിരുവനന്തപുരം: ലോ അക്കാദമി ഭൂമി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെ തള്ളി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. ഭൂമി വിഷയവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുമെന്നും റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

ഭൂമിവിഷയത്തില്‍ സര്‍ക്കാര്‍ ഒരു അന്വേഷണവും നടത്തില്ലെന്നാണല്ലോ പറഞ്ഞത് എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മുഖ്യമന്ത്രി അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുയാണെന്നും ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.


Dont Miss ഞാന്‍ നില്‍ക്കുന്നത് നന്മയുടെ നടുവില്‍: മുഖ്യമന്ത്രി ഭംഗിയായി എല്ലാം പറഞ്ഞു : ഇനി വിശദീകരണം വേണ്ടെന്നും ജേക്കബ്ബ് തോമസ് 


മുഖ്യമന്ത്രിക്കെതിരെ പറഞ്ഞു എന്ന് പറഞ്ഞ് നിങ്ങള്‍ ഇത് ഒരു വിവാദമാക്കേണ്ടതില്ല. മുഖ്യമന്ത്രി പറഞ്ഞത് ഞാന്‍ കേട്ടിട്ടില്ല. നിങ്ങള്‍ പറഞ്ഞകാര്യം ഞാന്‍ മുഖവിലെക്കെടുകയാണ്. ലോ അക്കാദമിയുടെ ഭൂമി വിവാദത്തില്‍ റവന്യൂവകുപ്പ് ഇപ്പോള്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

റെവന്യൂ വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

ലോ അക്കാദമിയിലെ ഭൂമി ഏറ്റെടുക്കണമെന്ന വി.എസിന്റെ കത്ത് ഒരു ആവശ്യം മാത്രമാണെന്നും ഭൂമി ഒരിക്കലും സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും പിണറായി പറഞ്ഞിരുന്നു. ഏതോകാലത്ത് സി.പി രാമസ്വാമി ഏറ്റെടുത്ത ഭൂമി ഇടപാടൊന്നും ഇപ്പോള്‍ അന്വേഷിക്കാനാവില്ലെന്നുമായിരുന്നു പിണറായിയുടെ വാക്കുകള്‍.

Advertisement