എഡിറ്റര്‍
എഡിറ്റര്‍
ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു
എഡിറ്റര്‍
Sunday 5th February 2017 5:08pm

law-academy

 


പൊലീസ് സംരക്ഷണത്തില്‍ നാളെ അക്കാദമി തുറക്കാനായിരുന്നു മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ക്ലാസ്സുകള്‍ ആരംഭിക്കാനുള്ള മാനേജ്‌മെന്റ് നീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്ന് എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പറഞ്ഞിരുന്നു.


തിരുവനന്തപുരം: കേരള ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ മാനേജ്‌മെന്റിന്റെ തീരുമാനം. നാളെ മുതല്‍ ക്ലാസ് തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്നും മാനേജ്‌മെന്റ് പിന്മാറിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ തടയുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞതിനാലാണ് അക്കാദമി അടയ്ക്കുന്നതെന്നും മാനേജ്‌മെന്റ് പറയുന്നു.

ക്ലാസ് തുടങ്ങാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ അടക്കമുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമരഭൂമിയെ സര്‍ക്കാര്‍ കലാപ ഭൂമിയാക്കരുത്. സമരങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമാണ് എസ്.എഫ്.ഐക്കുള്ളതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

പൊലീസ് സംരക്ഷണത്തില്‍ നാളെ അക്കാദമി തുറക്കാനായിരുന്നു മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ക്ലാസ്സുകള്‍ ആരംഭിക്കാനുള്ള മാനേജ്‌മെന്റ് നീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്ന് എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പറഞ്ഞിരുന്നു. അക്കാദമിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും സംഘടനകള്‍ പറഞ്ഞിരുന്നു.

അക്കാദമിയില്‍ ക്ലാസുകള്‍ തുടങ്ങാനുളള അന്തരീക്ഷം ഉണ്ടെന്നും പരീക്ഷകള്‍ അടുത്തതിനാല്‍ നാളെ മുതല്‍ ക്ലാസുകളില്‍ കയറുമെന്ന് എസ്.എഫ്.ഐ വ്യക്തമാക്കിയിരുന്നു

Advertisement