എഡിറ്റര്‍
എഡിറ്റര്‍
‘എല്ലാം എന്റെ തലയില്‍ വയ്ക്കാന്‍ ശ്രമിക്കുന്നു’; ലക്ഷ്മി നായര്‍ക്കെതിരായ പരാതി പിന്‍വലിച്ചത് സി.പി.ഐ നേതൃത്വവും അറിഞ്ഞിട്ടെന്ന് പരാതിക്കാരന്‍
എഡിറ്റര്‍
Saturday 27th May 2017 7:21pm

 

തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന തന്റെ പരാതി പിന്‍വലിച്ചത് സി.പി.ഐ നേതൃത്വത്തിന്റെ അറിവോടെയെന്ന് എ.ഐ.എസ്.എഫ് നേതാവ് വിവേക്. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച ശേഷമാണ് പരാതി പിന്‍വലിച്ചതെന്ന് വിവേക് മാധ്യമങ്ങളോട് പറഞ്ഞു.


Also read  ‘ഉയ്യോ.. ട്രോളെന്നു വെച്ചാ ഇതാണ് ട്രോള്‍’; കെ സുരേന്ദ്രനു മറുപടിയായി വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മിനുട്ടുകള്‍ക്കകം നൂറുകണക്കിന് ലൈക്കുകള്‍ 


സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പരാതി പിന്‍വലിക്കുന്ന കാര്യം താന്‍ അറിയിച്ചെന്നും കാനം ഏര്‍പ്പെടുത്തിയ അഡ്വക്കേറ്റ് മുഖേനയാണ് കേസ് പിന്‍വലിച്ചതെന്നും പറഞ്ഞ വിവേക് ഇക്കാര്യം എ.ഐ.എസ്.എഫ് നേതൃത്വത്തെ അറിയിച്ചിരുന്നെന്നും വ്യക്തമാക്കി.

എന്നാല്‍ ഇപ്പോള്‍ എല്ലാം തന്റെ തലയില്‍ വെച്ച് കെട്ടാന്‍ ശ്രമിക്കുകയാണെന്ന് വിവേക് ഫേസ്ബുക്കില്‍ കുറിച്ചു. ‘കടുത്ത വഞ്ചന എല്ലാം എന്റെ തലയില്‍ വെച്ചിട്ട് തടി തപ്പാന്‍ ചിലര്‍ ശ്രമിക്കുന്നു’ എന്നാണ് വിവേകിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കേസ് നടത്തുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ഒന്നും എ.ഐ.എസ്.എഫ് നല്‍കിയിട്ടില്ലെന്നും പരാതി പിന്‍വലിച്ചത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്നും വിവേക് പറഞ്ഞു. സമരം ചെയ്ത ഹോസ്റ്റല്‍ താമസക്കാരായ പെണ്‍കുട്ടികള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിച്ചതും ഇക്കാര്യത്തില്‍ പ്രേരണയായെന്നും വിവേക് പറയുന്നു.


Dont miss അംഗീകാരമില്ലാത്ത കോഴ്സ്; ജമാഅത്തെ ഇസ്ലാമി സ്ഥാപനത്തിലേക്കും എസ്.എഫ്.ഐ മാര്‍ച്ച്


നേരത്തെ പരാതി പിന്‍വലിച്ച വാര്‍ത്ത പുറത്ത് വന്നപ്പോള്‍ വിവേകിനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നായിരുന്നു എ.ഐ.എസ്.എഫ് നേതൃത്വം പറഞ്ഞിരുന്നത്. പരാതി പിന്‍വലിച്ച വിവരം പാര്‍ട്ടി അറിഞ്ഞിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞിരുന്നു. ഇത് തെറ്റാണെന്നാണ് വിവേക് ഇപ്പോള്‍ പറയുന്നത്.

Advertisement