എഡിറ്റര്‍
എഡിറ്റര്‍
ലോ അക്കാദമിയിലേക്ക് പ്രിന്‍സിപ്പലിനെ ക്ഷണിച്ച് പത്ര പരസ്യം
എഡിറ്റര്‍
Wednesday 8th February 2017 9:47am

lawacademy

 

തിരുവനന്തപുരം: ലോ അക്കാദമിയിലേക്ക് പുതിയ പ്രിന്‍സിപ്പലിനെ ക്ഷണിച്ച് പരസ്യം. ലോ അക്കാദമി ലോ കോളേജിലേക്ക് പ്രിന്‍സിപ്പലായി നിയമിക്കുന്നതിന് യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു എന്ന പരസ്യമാണ് പത്ര മാധ്യമങ്ങളില്‍ നല്‍കിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് സര്‍ട്ടിഫിക്കറ്റുകളുമായി അക്കാദമിയുടെ പുന്നന്‍ റോഡിലുള്ള ഓഫീസില്‍ എത്തിച്ചേരണമെന്നാണ് ഡയറക്ടര്‍ നല്‍കിയ പരസ്യത്തില്‍ പറയുന്നത്.


Also read ‘ഇതെന്തൊരു പരാജയം’; ഡിജിറ്റല്‍ പണമിടപാടില്‍ മുന്നേറ്റമെന്ന കേന്ദ്രസര്‍ക്കാര്‍ വാദവും തെറ്റ് 


അക്കാദമിക്ക് മുന്നില്‍ വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സമരം തുടരുന്നതിനിടെയാണ് പുതിയ പ്രിന്‍സിപ്പലിനായി ഡയറക്ടര്‍ നാരായണന്‍ നായര്‍ പരസ്യം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒഴിവ് താല്‍ക്കാലികമാണോ സ്ഥിരമാണോ എന്ന് രസ്യത്തില്‍ വ്യക്തമാക്കുന്നില്ല. വിദ്യാര്‍ത്ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് പ്രിന്‍സിപ്പലിനെ മാറ്റാമെന്ന് നേരത്തെ മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു.

വിദ്യാഭ്യസ മന്ത്രി ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ യോഗ്യതയുള്ള പ്രിന്‍സിപ്പലിനെ ഉടന്‍ നിയമിക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പരസ്യത്തില്‍ വ്യക്തതയില്ലെന്നാണ് നിരാഹാര സമരം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പ്രതികരിച്ചത്. പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുന്നത് താല്‍ക്കലികമാണോ സ്ഥിരമാണോ എന്ന് പരസ്യത്തില്‍ വ്യക്തമല്ല എന്നും മുരളീധരന്‍ പറഞ്ഞു.

Advertisement