എഡിറ്റര്‍
എഡിറ്റര്‍
രാജിയില്ല മാറി നില്‍ക്കാമെന്ന് ലക്ഷ്മി നായര്‍: നിലപാടില്‍ പിന്നോട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍: എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി
എഡിറ്റര്‍
Monday 30th January 2017 10:12pm

lakshmi-nair
തിരുവനന്തപുരം: ലോ അക്കാദമി കോളേജ് വിഷയത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകളാണ് ചര്‍ച്ച ബഹിഷ്‌കരിച്ചത്. പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാടില്‍ ലക്ഷമി നായരും രാജി വെക്കണമെന്ന ആവശ്യത്തില്‍  വിദ്യാര്‍ത്ഥികളും ഉറച്ച് നിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. യോഗം ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങിയെങ്കിലും മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളെ തിരിച്ചു വിളിച്ച് രണ്ടാമതും നടത്തിയ ചര്‍ച്ചയാണ് എസ്.എഫ്.ഐ ഒഴികെയുള്ള സംഘടനകള്‍ ബഹിഷ്‌കരിച്ചത്.


Also read സഞ്ജയ് ലീല ബന്‍സാലിയെ ചെരുപ്പെടുത്ത് അടിച്ചാല്‍ 10,000 രൂപ പ്രതിഫലം നല്‍കാമെന്ന് ബി.ജെ.പി നേതാവ്


പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലീവെടുത്ത് ഈ വര്‍ഷത്തേയ്ക്ക് മാറിനില്‍ക്കാമെന്നും എന്നാല്‍ അധ്യാപികയായി തുടരാമെന്നുമാണ് ചര്‍ച്ചയില്‍ ലക്ഷ്മി നായര്‍ അറിയിച്ചത് എന്നാല്‍ രാജിയല്ലാതെ മറ്റൊരു തീരുമാനത്തിനും തയ്യാറല്ലെന്ന നിലപാടില്‍ വിദ്യാര്‍ത്ഥികളും ഉറച്ചു നിന്നതോടെയാണ് ആദ്യ ചര്‍ച്ച വഴി പിരിഞ്ഞത്. വിദ്യാര്‍ത്ഥികളെ തിരിച്ചു വിളിച്ച് ചര്‍ച്ച തുടങ്ങിയെങ്കിലും രാജി ആവശ്യത്തില്‍ വിട്ടു വീഴ്ചയില്ലെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങിയത്.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിനും യൂണിറ്റ് നേതാക്കളും ഇപ്പോഴും ചര്‍ച്ച തുടരുകയാണ്. രാജിവെക്കുക എന്ന ആവശ്യം ആദ്യം തന്നെ മാനേജ്‌മെന്റ് തള്ളിയതിനാല്‍ മറ്റു കാര്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ തയ്യാറായില്ല എന്നാണ് യോഗത്തില്‍ നിന്നും പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

രാജിവെക്കുന്നത് വരെ സമരം തുടരുമെന്നും രാജിക്ക് ശേഷം ഇന്റേണല്‍ മാര്‍ക്കടക്കമുള്ള മറ്റു വിഷയങ്ങളില്‍ ചര്‍ച്ചയാകാം എന്നുമാണ് സമരം ചെയ്യുന്ന മറ്റു വിദ്യാര്‍ത്ഥി സംഘടനകളുടെ നിലപാട്.

Advertisement