Administrator
Administrator
ലാവ്‌ലിന്‍ : ആന്റണിയെ ചോദ്യം ചെയ്യണനെന്ന ഹരജിയില്‍ തിങ്കളാഴ്ച വിധി
Administrator
Friday 1st January 2010 4:41pm

pinarayi-1

കൊച്ചി: എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ എ കെ ആന്റണിയെ ചോദ്യം ചെയ്ത സാക്ഷിയാക്കണമെന്നും ജി കാര്‍ത്തികയേന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്ന പിണറായി വിജയന്റെ ഹരജിയില്‍ കോടതി തിങ്കളാഴ്ച വിധി പറയും.

യു ഡി എഫ് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയുടെയും വൈദ്യുതി മന്ത്രി ജി കാര്‍ത്തികേയന്റെയും കാലത്തു തന്നെ എസ് എന്‍ സി ലാവ്‌ലിന്‍ കമ്പനിയുമായി ഗൂഢാലോചന പൂര്‍ത്തിയായിരുന്നെന്ന് പിണറായിയുടെ അഭിഭാഷകന്‍ എം കെ ദാമോദരന്‍ കോടതിയെ അറിയിച്ചു. ലാവ്‌ലിന്‍ കമ്പനിയുമായി ചര്‍ച്ച നടത്താന്‍ കാര്‍ത്തികേയന്‍ രണ്ടു തവണ കാനഡയില്‍ പോയിട്ടുണ്ട്. 1995, 96 കാലഘട്ടത്തില്‍ കാര്‍ത്തികേയന്‍ കാനഡയില്‍ പോയ കാര്യം സി ബി ഐ പരിശോധിച്ചില്ല. ഗൂഢാലോചന നടത്തിയ കാര്‍ത്തികേയനെ സി ബി ഐ ഒഴിവാക്കുകയായിരുന്നു. ഇത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണ്.

അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ അറിവില്ലാതെ ധാരണാപത്രത്തില്‍ ഒപ്പിടാന്‍ കഴിയില്ല. ശേഷം വൈദ്യുതി മന്ത്രിയായിരുന്നവര്‍ കരാറുമായി മുന്നോട്ടുപോകുക മാത്രമാണ് ചെയ്തത്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായപ്പോള്‍ കണ്‍സല്‍ട്ടന്‍സി കരാര്‍ തുകയില്‍ കുറവ് വരുത്താന്‍ കഴിഞ്ഞത് സംസ്ഥാനത്തിന് നേട്ടമായി.
പിണറായി വിജയന്‍ ഗൂഡാലോചന നടത്തിയെന്നു പറയുന്ന സി ബി ഐ അതിന് എന്ത് പ്രതിഫലം ലഭിച്ചുവെന്ന് വ്യക്തമാക്കണം. രാവിലെ പതിനൊന്നോടെയാണ് ജഡ്ജി ജ്യോതീന്ദ്രനാഥ് കേസ് പരിഗണിച്ചതെന്നും എം കെ ദാമോദരന്‍ വാദിച്ചു.

Advertisement