എഡിറ്റര്‍
എഡിറ്റര്‍
ലാവ്‌ലിന്‍: വിധിക്കെതിരെ സി.ബി.ഐ അപ്പീല്‍ പോകും
എഡിറ്റര്‍
Tuesday 5th November 2013 3:18pm

Pinarayi

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെ ഏഴ് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി കൊണ്ടുള്ള വിധിക്കെതിരെ സി.ബി.ഐ അപ്പീല്‍ പോകും.

ഇന്ന രാവിലെയാണ്  ##എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ നിന്ന് പിണറായിയെ ഉള്‍പ്പെടെ ഏഴ് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള സി.ബി.ഐ പ്രത്യേക കോടതിയുടെ വിധി വന്നത്.

കേസിന്റെ വിചാരണ വേഗത്തിലാക്കാന്‍ കുറ്റപത്രം വിഭജിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

കേസ് നീണ്ട് പോവുന്നത് തന്റെ രാഷ്ട്രീയ ഭാവിയെ ദോഷമായി ബാധിക്കുമെന്ന് കാണിച്ച് പിണറായിയും കറ്റപത്രം വിഭജിക്കുന്നതിന് കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ വിചാരണക്കെടുക്കാതെ തന്നെ കോടതി കുറ്റപത്രം തള്ളിയതോടെ സി.ബി.ഐ വെട്ടിലായിരിക്കുകയാണ്.

കൂടുതല്‍ നിയമ വശങ്ങള്‍ പഠിച്ചതിന് ശേഷം കേസുമായി മുന്നോട്ട് പോവുമെന്ന് സി.ബി.ഐ അറിയിച്ചിട്ടുണ്ട്.

പിണറായിക്ക് പുറമേ മുന്‍ ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ്, കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ പി.എ. സിദ്ധാര്‍ഥ മേനോന്‍ എന്നിവരെയാണ് പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയത്.

Advertisement