Categories

ലാവ്‌ലിന്‍ കേസ്: പിണറായി കോടതിയില്‍ ഹാജരാകണം

pinarayi vijayanതിരുവനന്തപുരം: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ ഏഴാം പ്രതിയായ പിണറായി വിജയന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപാടില്‍ വൈദ്യുതി മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയന് പങ്കുണ്ടെന്ന് തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ഏഴ് പ്രതികള്‍ കോടതിയില്‍ നേരിട്ട ഹാജരാകണമെന്ന് റിപ്പോര്‍ട്ട് പരിശോധിച്ചശേഷം കോടതി നിര്‍ദേശിച്ചു. ലാവ്‌ലിന്‍ കമ്പനിയുടെ മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡലിന് വാറണ്ട് അയക്കും. ക്ലോസ് ട്രെന്‍ഡലാണ് ഗൂഢാലോനയുടെ മുഖ്യ സൂത്രധാരനെന്നും കോടതി ചൂണ്ടിക്കാട്ടി. ലാവ്‌ലിന്‍ കമ്പനിക്ക് സമന്‍സയക്കാനും കോടതി നിര്‍ദേശിച്ചു. എപ്രില്‍ പത്തിന് പ്രതികള്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.

കേസിലെ ഏഴാം പ്രതിയായ പിണറായി വിജയന്‍ ശതകോടികള്‍ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നായിരുന്നു ആദ്യ കുറ്റപത്രത്തിലെ ആരോപണം. ഇതിനിടെ പിണറായിക്ക് സാമ്പത്തിക ലാഭമുണ്ടായെന്ന് തിരുവനന്തപുരം സ്വദേശിയും വ്യവസായിയുമായ ദീപക് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. പണം കൈമാറിയതിന് താന്‍ സാക്ഷിയാണെന്നായിരുന്നു ദീപക് പറഞ്ഞത്. എന്നാല്‍ പിണറായി വിജയന്റെ അടക്കമുളളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചെങ്കിലും സാമ്പത്തിക ഇടപാടികള്‍ സംബന്ധിച്ച തെളിവുകള്‍ ലഭിച്ചില്ല. കഴിഞ്ഞ മേയിലില്‍ പിണറായി വിജയനെയും ചോദ്യം ചെയ്തിരുന്നു.

ലാവ്‌ലിന്‍ അഴിമതിയുടെ തുടക്കക്കാരന്‍ എന്നാണ് ആദ്യ കുറ്റപത്രത്തില്‍ സി.ബി.ഐ ജി. കാര്‍ത്തികേയനെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ അന്തിമപ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നുമില്ല. ഇതിനെ ചോദ്യം ചെയ്ത സമര്‍പ്പിച്ച ഹരജിയിലായിരുന്നു തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് അനുസരിച്ച കഴിഞ്ഞ മെയ് 5ന് കാര്‍ത്തികേയനെ ചെന്നൈയില്‍ വച്ച് സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ഇടപാടിന്റെ ധാരണാപത്രം ഒപ്പുവച്ചത് കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രി ആയിരുന്ന കാലത്താണെങ്കില്‍ തുടര്‍ ഇടപാടുകളില്‍ ഇദ്ദേഹത്തിന് പങ്കുണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സി.ബി.ഐയുടെ റിപ്പോര്‍ട്ട്.

Malayalam News
Kerala News in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.