എഡിറ്റര്‍
എഡിറ്റര്‍
ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി
എഡിറ്റര്‍
Monday 13th February 2017 11:12am

pinarayi

കൊച്ചി: ലാവ് ലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് കോടതി വ്യാഴാഴ്ചത്തേക്കുമാറ്റിയത്.

അതിനിടെ കേസ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അഡ്വ. ആളൂര്‍ മുഖേന എം.ആര്‍ അജിത്കുമാര്‍ എന്നയാളാണ് ഹര്‍ജി നല്‍കിയത്.

ജനുവരി ഒമ്പതിന് ഹര്‍ജി സിംഗിള്‍ ബെഞ്ചില്‍ വന്നപ്പോള്‍ പിണറായിയുടെ അഭിഭാഷകനായ അഡ്വ. എം.കെ ദാമോദരന്‍ ആരോഗ്യകാരണങ്ങളാല്‍ ഹാജാരാകാനില്ലെന്ന് ജൂനിയര്‍ അഭിഭാഷകന്‍ മുഖേന അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഹര്‍ജി ഇന്നത്തേക്ക് മാറ്റിയത്.

Advertisement