എഡിറ്റര്‍
എഡിറ്റര്‍
ലാവ്‌ലിന്‍ കേസ് : പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ജഡ്ജ് പിന്മാറി
എഡിറ്റര്‍
Tuesday 26th November 2013 7:16pm

lavlin

കൊച്ചി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് പ്രതിപ്പട്ടികയില്‍ നിന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഒഴിവാക്കിയതിനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി കെ.ഹരിലാല്‍ പിന്മാറി.

പിണറായിയുടെ വിടുതല്‍ ഹര്‍ജി അനുവദിച്ചതിനെതിരെക്രൈം നന്ദകുമാര്‍ നല്‍കിയ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നാണ് ജഡ്ജി പിന്മാറിയത്.
നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച പരിഗണനയ്ക്ക് വന്നപ്പോഴാണ് പിന്മാറുന്നതായി ജഡ്ജി അറിയിച്ചത്.

കേസ് നാളെ മറ്റൊരു  ബെഞ്ച് പരിഗണിക്കും.  ഇനി ഏത് ജഡ്ജിയാണ് വാദം കേള്‍ക്കുക എന്നത് ചീഫ് ജസ്റ്റിസിന്റെ തീരുമാനമനുസരിച്ചിരിക്കും.

എസ്.എന്‍.സി.ലാവ്‌ലിന്‍ കേസിലെ പ്രതിപട്ടികയില്‍ നിന്നും പിണറായി വിജയനെ ഒഴിവാക്കി ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

കേസിലെ ഏഴാം പ്രതിയായിരുന്നു പിണറായി വിജയന്‍. പിണറായിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും കുറ്റപത്രം അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് കോടതി കുറ്റവിമുക്തനാക്കിയത്.

Advertisement