എഡിറ്റര്‍
എഡിറ്റര്‍
ലാവ്‌ലിന്‍ കേസില്‍ വി.എസ് രഹസ്യനീക്കങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട്
എഡിറ്റര്‍
Thursday 24th January 2013 4:15pm

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സമിതിയില്‍ വി.എസ്. അച്യുതാനന്ദനെതിരെ ഗുരുതര ആരോപണങ്ങളുമായി പി. കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.

Ads By Google

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരായ ലാവ്‌ലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ നീക്കങ്ങളെ കുറ്റപ്പെടുത്തിയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്.

ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിനെ വി.എസ് കണ്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജസ്റ്റിസുമാരായ കെ.ജി. ബാലകൃഷ്ണന്‍, എച്ച്.എല്‍. ദത്തു, വി.കെ ബാലി എന്നിവരുമായും വി.എസ് കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചകള്‍ക്ക് വഴിയൊരുക്കിയത് അധികാര ദല്ലാള്‍ നന്ദകുമാറാണെന്നും സി.പി.ഐ.എം ഏര്‍പ്പെടുത്തിയ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വി.എസ്. മുഖ്യമന്ത്രി ആയിരിക്കേ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എസ്. രാജേന്ദ്രന്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചത്.

ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജേന്ദ്രന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തി. കരുണാകരന്റെ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാനാണ് സംസ്ഥാന സമിതി തീരുമാനിച്ചിരിക്കുന്നത്.

Advertisement