Categories

Lavalin Missing Files Case – Court Notice to Kerala Government

court-gavel-rwThiruvanathapuram – Pertaining to the case of Missing Lavalin Files, Additional Judge P.Somarajan directed to issue notices to Government of Kerala, D.G.P and Medical College Police Sub Inspector. The missing files comprise eight documents containing evidences of objections to awarding the contract to S.N.C. Lavalin Company and the file in which Pinarayi Vijayan remarked to examine the head of former Additioal Principal Secretary. The suit was filed by Advocate Neyyattinkara P. Nagaraj. Court will take up the case on the 30th of this month.

ലാവ്‌ലിന്‍: സര്‍ക്കാറിന് കോടതി നോട്ടീസ്

തിരുവനന്തപുരം: ലാവ്‌ലിന്‍ ഫയല്‍ കാണാതായ കേസില്‍ സംസ്ഥാന സര്‍ക്കാര്‍, ഡി.ജി.പി, മെഡിക്കല്‍ കോളേജ് പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് നോട്ടീസയക്കാന്‍ അഡീഷണല്‍ ജഡ്ജി പി. സോമരാജന്‍ ഉത്തരവിട്ടു. എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറിലേര്‍പ്പെടുന്നതിന് തടസമായി നിന്ന തെളിവുകളുള്‍ക്കൊള്ളുന്ന എട്ട് രേഖകളും കരാറിനെ എതിര്‍ത്ത് നോട്ടെഴുതിയ മുന്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ തല പരിശോധിക്കണമെന്ന മുന്‍മന്ത്രി പിണറായി വിജയന്റെ പരാമര്‍ശവുമടങ്ങിയ രേഖകളാണ് കാണാതായത്. അഡ്വ. നെയ്യാറ്റിന്‍കര പി. നാഗരാജ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ് കോടതി നടപടി. കേസ് 30ന് പരിഗണിക്കും.






LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.