ന്യൂദല്‍ഹി: ലാവ്‌ലിന്‍ കേസില്‍ ഗവര്‍ണറുടെ പ്രോസിക്യൂഷന്‍ അനുമതിക്കെതിരെ പിണറായി വിജയന്‍ നല്‍കിയ ഹരജി പെട്ടെന്ന് അന്തിമ വാദത്തിനെടുക്കാനുണ്ടായ കാരണം അറിയിക്കണമെന്ന് വിവരാവകാശ നിയമപ്രകാരം അപേക്ഷ. മലയാളിയായ അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലിയാണ് സുപ്രീം കോടതി ഓഫീസില്‍ അപേക്ഷ നല്‍കിയത്.

ഒരു ഹരജി പെട്ടെന്ന് അന്തിമ വാദത്തിനെടുക്കാനുള്ള മാനദണ്ഡമെന്താണ്, ക്രിമിനല്‍ കേസില്‍ എതൊക്കെ ഹരജികളാണ് പെട്ടെന്ന് അന്തിമവാദത്തിന് വന്നത്, 2009 ആഗസ്റ്റ് 31 നല്‍കിയ പിണറായിയുടെ ഹരജി അന്തിമ വാദത്തിന് എടുക്കാനുണ്ടായ കാരണം എന്ത് ഇതിനുള്ള പ്രത്യേക ഹരജി ഉണ്ടായിരുന്നോ എന്നിവ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ.

Subscribe Us: