ന്യൂദല്‍ഹി: എസ് എന്‍ സി ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം തുടങ്ങുന്നത് സുപ്രീം കോടതി ഇന്നു തീരുമാനിക്കും.

സി ബി ഐയും സംസ്ഥാന സര്‍ക്കാരും ഉള്‍പ്പെടെ എല്ലാ എതിര്‍കക്ഷികളും കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഹര്‍ജിയില്‍ വാദം തുടങ്ങുന്നത് ജസ്റ്റിസുമാരായ ആര്‍ വി രവീന്ദ്രന്‍ ആര്‍ എം ലോധ എന്നിവരടങ്ങിയ ബഞ്ച് പരിഗണിക്കുന്നത്. കേസില്‍ ഗവര്‍ണറെ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.