Categories

ലാവലിന്‍: പിണറായിയുടെ ഹരജി തള്ളി

pinarayi vajayanന്യൂദല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ നടപടിക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 32-ാ അനുഛേദന പ്രകാരമുള്ള പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എച്ച്.എസ്. ബേദി, ജസ്റ്റിസ് സി. ആര്‍. പ്രസാദ് എന്നിവരടങ്ങിയ പുതിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.

കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെയായിരുന്നു പിണറായി ഹരജി സമര്‍പ്പിച്ചത്. നേരത്തെ കേസ് പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് ആര്‍. വി. രവീന്ദ്രന്‍ പിന്‍മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് പുതിയ ബഞ്ചിന് വിട്ടത്. മുന്‍മന്ത്രി കൂടിയായ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ടായെന്ന മന്ത്രിസഭാ തീരുമാനം റദ്ദാക്കിയാണ് ഗവര്‍ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്. കേസില്‍ പിണറായി വിജയനുവേണ്ടി കെ.കെ.വേണുഗോപാലാണ് കോടതിയില്‍ ഹാജരായത്. സര്‍ക്കാരിനുവേണ്ടി ഹരീഷ് സാല്‍വെ, ജയ്ദീപ് ഗുപ്ത, ജി.പ്രകാശ് എന്നിവര്‍ ഹാജരായി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.