എഡിറ്റര്‍
എഡിറ്റര്‍
ലാവ്‌ലിന്‍ കേസ് അഴിമതി തന്നെ; സത്യം പറഞ്ഞതിന് പി.ബിയില്‍ നിന്ന് പുറത്താക്കി
എഡിറ്റര്‍
Wednesday 30th January 2013 3:30pm

 

തിരുവന്തപുരം: ലാവ്‌ലിന്‍ വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിന് തലവേദന സൃഷ്ടിച്ച് കൊണ്ട് വി.എസ് വീണ്ടും രംഗത്ത്. ലാവ്‌ലിന്‍ കേസ് അഴിമതി തന്നെയാണെന്ന് പറഞ്ഞുകൊണ്ടാണ് വി.എസ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

Ads By Google

കേസില്‍ പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സത്യത്തിന്റെ ഭാഗത്ത് മാത്രമേ നില്‍ക്കൂ എന്ന് താന്‍ മറുപടി നല്‍കുകയായരുന്നു. മാതൃഭൂമി ചാനിലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാവ്‌ലിന്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് ഞാന്‍ കരുതുന്നില്ല. കേസില്‍ പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സത്യത്തിന്റെ ഭാഗത്ത് മാത്രമേ നില്‍ക്കൂ എന്ന് താന്‍ മറുപടി നല്‍കുകയായിരുന്നു.

എസ്.എന്‍.എസി ലാവ്‌ലിനില്‍ അഴിമതി നടത്തിയത് കൊണ്ടാണ് പിണറായി പ്രതിയായത്. തെറ്റ്കാരനല്ലെങ്കില്‍ അദ്ദേഹത്തെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കേണ്ടതല്ലേ. കേസില്‍ ഇതിന് മുമ്പ് വന്ന ബാലാനന്ദന്‍ റിപ്പോര്‍ട്ടില്‍ തെറ്റായ സമീപനമുണ്ടായി എന്ന് വ്യക്തമായി പറയുന്നുണ്ട്. ലാവ്‌ലിന്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന സി.എ.ജിയുടെ കണ്ടെത്തില്‍ ശരിയാണ്.

ആരെയും തകര്‍ക്കാനായി കെട്ടിച്ചമച്ച കേസല്ല അത്. ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ പണം കൈപ്പറ്റിയിട്ടില്ല എന്നത് ഒരു സാക്ഷിയുടെ മാത്രം വെളിപ്പെടുത്തല്‍ മാത്രമാണ്.

ആരെയും തകര്‍ക്കാനായി കെട്ടിച്ചമച്ച കേസല്ല അത്. ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ പണം കൈപ്പറ്റിയിട്ടില്ല എന്നത് ഒരു സാക്ഷിയുടെ മാത്രം വെളിപ്പെടുത്തല്‍ മാത്രമാണ്. ലാവ്‌ലിന്‍ കേസില്‍ സത്യത്തിന്റെ ഭാഗത്ത് നിന്നതാവും ശത്രുതയ്ക്ക് കാരണം.

ജസ്റ്റിസ് ബാലിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്നാവപശ്യപ്പെട്ട് താന്‍ രാഷ്ട്രപതിക്ക് കത്തയച്ചെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്. അതൊക്കെ രാജേന്ദ്രന്‍ പിണറായിയെ പ്രീണിപ്പിക്കാന്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്.

തന്നെ ചീഫ് ജസ്റ്റിസുമാരും മറ്റ് പ്രമുഖരും സന്ദര്‍ശിച്ചതെന്നത് സത്യമാണ്. അതൊന്നും ലാവ്‌ലിന്‍ കേസില്‍ ഇടപെടാന്‍ വേണ്ടിയല്ല. മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ സന്ദര്‍ശനമൊക്കെ നടന്നത്. മുഖ്യമന്ത്രിമാരെ ചീഫ് ജസ്റ്റിസുമാര്‍ സന്ദര്‍ശിക്കുന്നത് സാധാരണമാണ്. രാജേന്ദ്രന്‍ പുറത്ത് നിന്ന് ഊഹിച്ചുണ്ടാക്കിയ കഥകളാണ് താന്‍ ഗൂഢാലോചന നടത്തിയത് എന്നതൊക്കെ.

24 കൊല്ലം പി.ബിയിലുണ്ടായിരുന്ന തന്നെ പുറത്താക്കിയത് ലാവലിന്‍ കേസില്‍ സത്യത്തിന്റെ ഭാഗത്ത് നിന്നത് കൊണ്ടാണ്. താന്‍ സത്യത്തിന്റെ ഭാഗത്ത് മാത്രമേ നില്‍ക്കൂ. തന്നെ വിശ്വാസമില്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്ന് തന്നെ പുറത്താക്കട്ടെ.

25 ഉം 30 വര്‍ഷം പ്രവര്‍ത്തിച്ച സത്യസന്ധരായ തന്റെ സെക്രട്ടറിമാരെ ഒഴിവാക്കുന്നത് തന്നെ ലക്ഷ്യം വെച്ച് തന്നെയാണ്. എന്നിട്ടാണ് രാജേന്ദ്രനെ പോലുള്ളവരെ നിയമിക്കാന്‍ ശ്രമിക്കുന്നത്. ഈ കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

തന്നെ വിശ്വാസമില്ലാത്തതിനാലാണോ ഇങ്ങനെ ചെയ്യുന്നത് എന്നത് പറയേണ്ടത് നേതൃത്വമാണ്. വിശ്വാസമില്ലെങ്കില്‍ തന്നെ പുറത്താക്കട്ടേ.

ഐസ്‌ക്രീം കേസില്‍ രണ്ട് പെണ്‍കുട്ടികളെ ചതിച്ച് കോഴിക്കോട്ടെ ഒരു ഐസ്‌ക്രീം കട നടത്തുന്ന സ്ത്രീ കുഞ്ഞാലിക്കുട്ടിക്ക് കാഴ്ച്ചവെച്ചത് തെളിഞ്ഞ കാര്യമാണ്. തങ്ങള്‍ വഞ്ചിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടികള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.

ഇതറിയാവുന്ന രണ്ട് പേരേയും കൊന്നുകളഞ്ഞു. ഇതൊക്കെ പുറത്ത് വരണമെന്ന് റഊഫ് വീണ്ടുവിചാരത്തോടെ ആഗ്രഹിച്ച് ഇറങ്ങിത്തിരിച്ചു. പുറത്ത് വരാനിരിക്കുന്ന വസ്തുതകള്‍ ഭയപ്പെടുത്തുന്നതല്ലെങ്കില്‍ കേസില്‍ ഇടപെടാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നതെന്തിനാണ്. കുഞ്ഞാലിക്കുട്ടിക്ക് സ്ത്രീ വിഷയത്തിലുള്ള ദൗര്‍ഭല്യം ഏറെ കുപ്രസിദ്ധമാണ്.

വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാറുമായി തനിക്ക് ഒരു ബന്ധവുമില്ല. ഒരു കാര്യവും ആവശ്യപ്പെട്ട് അയാള്‍ എന്നെ സമീപിച്ചിട്ടില്ല. സമര്‍ത്ഥന്മാരായ അഭിഭാഷകര്‍ മുഖേന മാത്രമാണ് ഞാന്‍ എല്ലാ വിഷയത്തിലും ഇടപെടുന്നത്. ഇത് തന്നെ അറിയാവുന്ന എല്ലാവര്‍ക്കും മനസ്സിലാകും.

തന്റെ മുന്‍ സെക്രട്ടറി രാജേന്ദ്രന്‍ തനിക്കെതിരെ ആരോപണം നടത്തിയപ്പോള്‍ അയാള്‍ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത് ഞാനാണ്. എനിക്കെതിരെ ഏറെ തെറ്റിദ്ധാരണകള്‍ രാജേന്ദ്രന്‍ പറഞ്ഞുപരത്തി. പിന്നീട് സാമ്പത്തികകാര്യത്തില്‍ പിണറായി വിജയനും അയാളെ പുറത്താക്കി.

വിജയന്റെ സമ്മതത്തോടെയാണ് അയാളെ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. പണത്തിന്റെ കാര്യത്തിലുണ്ടായ സംശയം മൂലം വിജയനും അയാളെ പിന്നീട് പുറത്താക്കി.

ലാവ്‌ലിന്‍ കേസില്‍ രാജേന്ദ്രന്റെ വെളിപ്പെടുത്തല്‍ വന്ന സാഹചര്യത്തില്‍ താനാണ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നല്‍കിയത്. കേസില്‍ ഞാന്‍ ഇടപെട്ടു എന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ഇത്.

എന്നാല്‍ അന്വേഷണം ആവശ്യപ്പെട്ട തന്നോട് ഒന്നും ചോദിക്കാതെ പിണറായിയെ പ്രീണിപ്പിക്കാന്‍ വേണ്ടി തനിക്കെതിരെ ആരോപണമുന്നയിച്ച് കൊണ്ട് 8 മാസത്തെ അന്വേഷണത്തിനൊടുവില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

തന്റെ ഭാഗം കേള്‍ക്കാതെയാണ് കരുണാകരന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് കഴിഞ്ഞ ദിവസം വി.എസ് തുറന്നടിച്ചിരുന്നു.
അതേസമയം, വി.എസ്സിന്റെ ആരോപണത്തിന് മാധ്യമങ്ങളിലൂടെ മറുപടി പറയുന്നില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രിട്ടറി പ്രാകശ് കാരാട്ട് പ്രതികരിച്ചു.

ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഇനിയൊരു മത്സരത്തില്‍ പങ്കെടുക്കാനില്ലെന്നും ആരോഗ്യസ്ഥിതി പരിഗണിച്ച് ആ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ വി.എസ് പറഞ്ഞു.

Advertisement