Categories

Headlines

ലാവലിന്‍: തുടരന്വേഷണ റിപ്പോര്‍ട്ട് ഉടനെന്ന് സി.ബി.ഐ

lavalin caseകൊച്ചി: ലാവലിന്‍ കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും ദീപക് കുമാറിന്റെ സാക്ഷിമൊഴി പരിഗണിക്കുമെന്നും സി.ബി.ഐ. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് അന്വേഷണസംഘം ഇക്കാര്യം അറിയിച്ചത്.

ഡെപ്യൂട്ടി സൂപ്രണ്ട് വൈ. ഹരികുമാറാണ് സി.ബി.ഐക്ക് വേണ്ടി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ലാവ്‌ലിന്‍ കേസിലെ സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം എഡിറ്റര്‍ നന്ദകുമാറാണ് ഹരജി സമര്‍പ്പിച്ചത്. ഇതിന്റെ തുടര്‍നടപടിയിലാണ് സി.ബി.ഐ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

മുന്‍ വൈദ്യുതമന്ത്രി ജി. കാര്‍ത്തികേയനെതിരേ കേസുമായി ബന്ധപ്പെട്ട് തെളിവില്ലെന്നും സിബിഐ സത്യവാങ്മൂലത്തില്‍ ബോധിപ്പിക്കുന്നു. കേസ് മെയ് 24 ന് വീണ്ടും പരിഗണിക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ