കൊച്ചി: ലാവ്‌ലിന്‍ കേസില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ കോടതിയില്‍ ഹരജി. ക്രൈം വാരിക എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹരജി നല്‍കിയത്.

മുന്‍ ധനകാര്യമന്ത്രി ടി. ശിവദാസമേനോനെയും കേസില്‍ പ്രതിചേര്‍ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോള ടെണ്ടര്‍ വിളിക്കാതെ 374 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ കരാറിന് അംഗീകാരം കൊടുത്ത കെ.എസ്.ഇ.ബി യോഗത്തില്‍ കോടിയേരിയും പങ്കെടുത്തിരുന്നതായി ഹരജിയില്‍ ആരോപിക്കുന്നു.