കൊച്ചി: ലാവലിന്‍ കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥനെ മാറ്റി. ഡി.വൈ.എസ്.പി അശോക് കുമാറിനെയാണ് മാറ്റിയത്. കേസ് നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് അശോക് കുമാറിനെ മാറ്റിയത്. സാമ്പത്തിക ഇടപാട് സംബന്ധിച്ച അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഡി വൈ എസ് പി ഹരികുമാറാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍

കേസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത് അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.

ചെന്നൈ സ്‌പെഷ്യല്‍ ക്രൈം സെല്ലില്‍ നിന്ന് സ്‌പെഷ്യല്‍ യൂണിറ്റിലേക്കാണ് അശോക് കുമാറിനെ സ്ഥലംമാറ്റിയിരിക്കുന്നത്. കേസ് നിര്‍ണായക ഘട്ടത്തിലിരിക്കെയാണ് സി.ബി.ഐ നടപടി. എന്നാല്‍ സ്വാഭാവിക സ്ഥലംമാറ്റം മാത്രമാണിതെന്നാണ് സി.ബി.ഐ വൃത്തങ്ങളുടെ പ്രതികരണം.