എഡിറ്റര്‍
എഡിറ്റര്‍
ലാവയുടെ ടച്ച് സ്‌ക്രീന്‍ മോഡല്‍ c31
എഡിറ്റര്‍
Saturday 23rd June 2012 1:26pm

ഇന്ത്യന്‍ മൊബൈല്‍ നിര്‍മ്മാതാക്കളായ ലാവ തങ്ങളുടെ പുതിയ ടച്ച് സ്‌ക്രീന്‍ മോഡല്‍ വിപണിയിലെത്തിച്ചു. ലാവാ c31 എന്ന് പേരിട്ടിരിക്കുന്ന പുതിയ മോഡലിന് 2,499 രൂപയാണ് വില.

2.6 QVGA ഇഞ്ചാണ് ഇതിന്റെ ടച്ച് സ്‌ക്രീന്‍, 1.3 എം.പി ക്യാമറയുള്ള c31 ന്റെ ബാറ്ററി ലൈഫ് 1000 mAh ആണ്. കൂടാതെ ബ്ലൂട്ടൂത്ത് കണക്ടിവിറ്റി, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 8 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ഡ്യുവല്‍ ലൗഡ്‌സ്പീക്കര്‍ എന്നിവയും c31 ല്‍ ലഭ്യമാണ്.

ഇന്ത്യന്‍ വിപണിയില്‍ ലൗഡ്‌സ്പീക്കര്‍ ക്വാളിറ്റിയുള്ള ടച്ച് സ്‌ക്രീന്‍ മോഡലുകള്‍ ഇറങ്ങാറില്ല, ലാവാ c31 ഈ വിടവ് നികത്തുമെന്ന് മൊബൈലിന്റെ ലോഞ്ചിങ് വേളയില്‍ കമ്പനി ഡയറക്ടര്‍ എസ്.എന്‍. റായ് അറിയിച്ചു. കുറഞ്ഞ വിലയ്ക്ക് ലൗഡ്‌സ്പീക്കര്‍ ക്വാളിറ്റിയുള്ള ടച്ച്‌സ്‌ക്രീന്‍ മോഡല്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക്, ലാവാ ബഡ്ഡി, ആംഗ്രി ബേര്‍ഡ് ആപ്‌സ് എന്നിവയും ലാവാ c31 ലഭ്യമാണ്.

Advertisement