എഡിറ്റര്‍
എഡിറ്റര്‍
‘അച്ഛനുമേലുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ ഞാന്‍ ജീവിതം അവസാനിപ്പിക്കുന്നു’ ലാത്തൂരിലെ കര്‍ഷകന്റെ മകളുടെ ആത്മഹത്യക്കുറിപ്പ്
എഡിറ്റര്‍
Sunday 16th April 2017 1:08pm

ലാത്തൂര്‍: സാമൂഹ്യ-കാര്‍ഷിക പ്രതിസന്ധി കടക്കെണിയിലാക്കിയ പിതാവിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കാനായി മകള്‍ ആത്മഹത്യ ചെയ്തു. 21കാരിയായ ശീതല്‍ വ്യാങ്കത് വയല്‍ ആണ് ആത്മഹത്യ ചെയ്തത്.

‘അച്ഛന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും എന്റെ മറാത്താ കുന്‍ബി സമുദായത്തിലെ സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കാനും ഞാന്‍ ജീവിതം അവസാനിപ്പിക്കുന്നു.’ എന്നാണ് പെണ്‍കുട്ടിയുടെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്.

‘കഴിഞ്ഞ അഞ്ചുവര്‍ഷമായി വിളവു കുറഞ്ഞതിനാല്‍ ഞങ്ങളുടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. എന്നിട്ടും എന്റെ രണ്ടു സഹോദരിമാരുടെ വിവാഹം നല്ല രീതിയില്‍ തന്നെ നടത്തി. എന്റെ വിവാഹം നടത്താനായുള്ള ഓട്ടത്തിലായിരുന്നു അച്ഛന്‍. എന്നാല്‍ ബാങ്കുകളില്‍ നിന്നൊന്നും ഒരു ലോണും കിട്ടാതായതോടെ വിവാഹം രണ്ടുവര്‍ഷത്തേക്കു മാറ്റിവെച്ചു.


Must Read: കശ്മീരി വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന സുരക്ഷാ സൈന്യം: വീഡിയോ പുറത്ത് 


അതുകൊണ്ട് എന്റെ അച്ഛനുമേലുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കാനും മറാത്ത സമുദായത്തിലെ സ്ത്രീധന സമ്പ്രദായത്തിന് അറുതിവരുത്താനും ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കുന്നു. ഇതിന് ഒരുതരത്തിലും എന്നെയും എന്റെ കുടുംബത്തെയും കുറ്റപ്പെടുത്തരുത്.’ അവര്‍ കത്തില്‍ ആവശ്യപ്പെടുന്നു.

ആത്മഹത്യകുറിപ്പ് എഴുതിവെച്ചശേഷം വീടിനു സമീപത്തെ കിണറ്റില്‍ചാടി മരിക്കുകയായിരുന്നു ശീതള്‍.

Advertisement