എഡിറ്റര്‍
എഡിറ്റര്‍
ശെല്‍വരാജിന്റെ മികച്ച എം.എല്‍.എ: നെയ്യാറ്റിന്‍കരയില്‍ സമദൂരമെന്നും എല്‍.സി രൂപത
എഡിറ്റര്‍
Saturday 31st March 2012 3:55pm

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ സമദൂര നിലപാടായിരിക്കും സ്വീകരിക്കുകയെന്ന് ലത്തീന്‍ കത്തോലിക്ക രൂപത വ്യക്തമാക്കി. മൂല്യാധിഷ്ഠിത സമദൂരമാണ് സഭയുടെ രാഷ്ട്രീയ നിലപാടെന്ന് സഭയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ശെല്‍വരാജിന്റെ രാജി ദൗര്‍ഭാഗ്യകരമായിപ്പോയി. എം.എല്‍.എയെന്ന നിലയില്‍ ശെല്‍വരാജ്  ശ്ലാഘനീയമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. ശെല്‍വരാജിന് സഭയില്‍ വിശ്വാസമുണ്ട്. നെയ്യാറ്റിന്‍കരയില്‍ സഭ വിശ്വാസികളെ പിന്തുണയ്ക്കുമെന്നും രൂപത നേതൃത്വം വ്യക്തമാക്കി.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സാമുദായിക സന്തുലനം പാലിക്കണം. മതമേലധ്യക്ഷന്മാരെ അവഹേളിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ലത്തീന്‍ കത്തോലിക്ക നെയ്യാറ്റിന്‍കര രൂപതയുമായി ശെല്‍വരാജ് നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സഭ ശെല്‍വരാജിനെ നേരിട്ട് പിന്തുണച്ചിരുന്നു.

Advertisement