പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ലതികാ സുഭാഷ് നല്‍കിയ പരാതി പിന്‍വലിച്ചു. പരാതിയില്‍ വി.എസ് നല്‍കിയ മറുപടിയും അദ്ദേഹത്തിന്റെ പ്രായവും കണക്കിലെടുത്താണ് പരാതി പിന്‍വലിക്കുന്നതെന്ന് ലതികാ സുഭാഷ് പറഞ്ഞു.

ലതികാ സുഭാഷിന്റെ പരാതി നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. പാലക്കാട് പ്രസ് ക്ലബ്ബിന്റെ ‘മുഖാമുഖം’ പരിപാടിയില്‍ ലതികയെക്കുറിച്ച് ഉയര്‍ന്ന ചോദ്യത്തിന് വി.എസ്. നല്‍കിയ മറുപടിയായിരുന്നു വിവാദമായത്. ലതികാ സുഭാഷ് പ്രശസ്തയാണെന്നും ഏതുതരത്തില്‍ പ്രശസ്തയാണ് എന്നത് അന്വേഷിച്ചാലറിയാം എന്നുമായിരുന്നു വി.എസ് പറഞ്ഞത്.